ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ എറിഗൽ പർവ്വതത്തിൽ നിന്നും വീണ് പർവ്വതാരോഹകന് പരിക്ക്. പർവ്വതത്തിന് മുകളിൽ കുടുങ്ങിയ അദ്ദേഹത്തെ രക്ഷാ സംഘം എത്തി ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ.
പർവ്വതത്തിന് 600 മീറ്റർ താഴെ ആയിട്ടായിരുന്നു സംഭവം. വീഴ്ചയിൽ പർവ്വതാരോഹകന്റെ കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് നടക്കാൻ ബുദ്ധിമുട്ട് നേരിട്ട അദ്ദേഹം ഉടനെ ഡൊണഗൽ മൗണ്ടൻ റെസ്ക്യു അംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു ദൗത്യസംഘം സംഭവ സ്ഥലത്ത് എത്തിയത്. തുടർന്ന് മൂന്ന് മണിക്കൂറിലധികം നീണ്ട ദൗത്യത്തിനൊടുവിൽ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. പ്രാഥമിക വൈദ്യസഹായം നൽകിയതിന് പിന്നാലെയായിരുന്നു പർവ്വതാരോഹകനെ ആശുപത്രിയിലേക്ക് മാറ്റിയത്.

