ഡബ്ലിൻ: അയർലൻഡിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ കുറ്റകൃത്യങ്ങൾ 73ശതമാനം വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പോലീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്.
വഞ്ചനാ കുറ്റങ്ങളുടെ എണ്ണത്തിൽ 178 ശതമാനത്തിന്റെ വർദ്ധനവാണ് രജ്യത്ത് ഉണ്ടായിരിക്കുന്നത്. ഷോപ്പിംഗ്, ഓൺലൈൻ ലേല തട്ടിപ്പുകൾ 166 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്ന സംഭവങ്ങളിൽ 82 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പോലീസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും. ജനുവരി മുതൽ ജൂൺ വരെ വിവിധ കുറ്റകൃത്യങ്ങൾ 200 ശതമാനം വർദ്ധിച്ചെന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്.

