കോർക്ക്: അയർലൻഡിൽ ആദ്യ റെസ്റ്റോറന്റ് ആരംഭിക്കാൻ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെൻഡീസ്. കോർക്കിലെ മഹോൺ പോയിന്റ് ഷോപ്പിംഗ് സെന്ററിലാണ് കമ്പനി ആദ്യ ഐറിഷ് റെസ്റ്റോറന്റ് തുറക്കുന്നത്. ഒക്ടോബർ മുതൽ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.
50 തൊഴിലവസരങ്ങളാണ് കമ്പനി റെസ്റ്റോറന്റ് തുറക്കുന്നതുവഴി ഒരുക്കിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കോറിബ് ഓയിലാണ് വെൻഡീസിന്റെ അയർലൻഡിലെ ഫ്രാഞ്ചസിയുടെ പാർട്ട്നർ. കഴിഞ്ഞ വർഷം ആയിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം.
അടുത്ത മാസം മുതൽ അമേരിക്കയിലെ മറ്റൊരു പ്രമുഖ ഫാസ്റ്റ് ഫുഡ് വിതരണക്കാരായ ആപ്പിൾഗ്രീൻ മീത്തിൽ ടാകോ ബെൽ റെസ്റ്റോറന്റ് ആരംഭിക്കും. ഇതിന് പിന്നാലെയാണ് മറ്റൊരു അമേരിക്കൻ കമ്പനി കൂടി അയർലൻഡിൽ ചുവടുറപ്പിക്കുന്നത്.

