ഡബ്ലിൻ: ഡബ്ലിൻ ബ്ളാക്ക് റോക്കിൽ വി.യൗസേപ്പിതാവിന്റെ മൂന്ന് ദിവസം നീണ്ട തിരുനാൾ ആഘോഷിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ആഘോഷപരിപാടിയ്ക്ക് ഇന്നലെ വൈകീട്ടോടെയാണ് സമാപനം ആയത്. തിരുനാൾ കുർബാനയ്ക്ക് ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ മുഖ്യ കാർമികത്വം വഹിച്ചു. ഞായറാഴ്ച തിരുനാൾ കുർബാനയും പ്രദക്ഷിണവും നടന്നു.
ഫാ.ജിൻസ് വാളിപ്ലാക്കൽ വചനസന്ദേശം നൽകി. സീറോ മലബാർ സഭാ നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ,ഫാ.ബൈജൂ കണ്ണമ്പള്ളി, എന്നിവരുടെ ആഘോഷപരിപാടകളുടെ ഭാഗമായി. ഇവർ വിവിധ ദിവസങ്ങളിൽ തിരുനാൾ കുർബാന അർപ്പിച്ചു.
ജോസ് പള്ളിപ്പാട്ട്, അനു ബിനു, സന്തോഷ് ജോൺ , ഡെന്നീസ് സെബാസ്റ്റ്യൻ , ജോഷി ജോസഫ് , മെൽബിൻ , ജോസഫ് റാൾഫി, ബിനു ജോസഫ് ലൂക്ക് , സാൻജോ മുളവരിക്കൽ, ജോബിൻ കോഴിപ്പിള്ളി, സിനോ എന്നിവർ തിരുനാൾ ആഘാഷ പരിപാടികൾക്ക് നേതൃത്വം നൽകി.

