ഡബ്ലിൻ: അയർലർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ നടക്കുന്ന വംശീയ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി തെന്നിന്ത്യൻ നടൻ സ്വരൂപ്. ഭൂമിയിലെ സ്വർഗമാണ് അയർലൻഡ് എന്നും വാർത്തകൾ കേട്ടപ്പോൾ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മലയാള മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സ്വരൂപ്. കഴിഞ്ഞ 20 വർഷത്തിലേറെയായി അദ്ദേഹം കുടുംബവുമൊത്ത് അയർലൻഡിലാണ് താമസിക്കുന്നത്.
ഇന്ത്യപോലെ തന്നെ ഞാനിഷ്ടപ്പെടുന്ന രാജ്യമാണ് അയർലൻഡ്. എന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിനും മനസമാധാനത്തിനും കാരണമായത് അയർലൻഡ് ആണ്. ഞങ്ങൾ ഇവിടെ വരുമ്പോൾ ഇന്ത്യക്കാർ ചുരുക്കം ആയിരുന്നു. ഐറിഷ് ജനത ഒരിക്കലും ഞങ്ങളെ മാറ്റി നിർത്തിയിട്ടില്ല. മറിച്ച് ചേർത്തുപിടിച്ചിട്ടേയുള്ളൂ.
മാന്യതയോടെ പെരുമാറുന്ന വിഭാഗമാണ് ഐറിഷ് ജനത. ഒരിക്കൽ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ ചേർത്ത് നിർത്തിയത് ഐറിഷ് യുവാവായ ജെറി ആയിരുന്നു. വംശീയ ആക്രമണം എന്ന വാർത്ത കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

