കാർലോ: ന്യൂയോർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐറിഷ് സംരംഭക മാർത്ത നോളൻ-ഒ’സ്ലാറ്റാറയുടെ സംസ്കാരം ബുധനാഴ്ച നടക്കും. പോസ്റ്റ്മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായതിന് പിന്നാലെയാണ് മാർത്തയുടെ സംസ്കാരം തീരുമാനിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു ലോംഗ് ഐലൻഡിലെ യാച്ച് ക്ലബ്ബിന്റെ ബോട്ടിൽ 33 കാരിയായ മാർത്തയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാർലോയിലെ മൊണാക്കുറാഗ് സ്വദേശിനിയാണ് മാർത്ത. അതിനാൽ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കാർലോയിൽ എത്തിക്കും. കാർലോയിലെ അസംപ്ഷൻ കത്തീഡ്രലിൽ സംസ്കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ നടക്കും. ഇതിന് ശേഷം സെന്റ് മേരീസ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
Discussion about this post

