ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വർദ്ധന. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ബലാത്സംഗ കേസുകളിൽ ഉൾപ്പെടെ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബലാത്സംഗ കേസുകളിൽ ഈ വർഷം ഇതുവരെ 4 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ, മറ്റ് ലൈംഗികാതിക്രമങ്ങൾ 7 ശതമാനം വർദ്ധിച്ചു.
രാജ്യത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പോലീസ് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അതേസമയം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ രാജ്യത്ത് കുറഞ്ഞിട്ടുണ്ട്. 2024 മായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം സംഭവങ്ങളിൽ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
ജൂൺ മാസം 30 വരെ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 37,000 അറസ്റ്റുകൾ രേഖപ്പെടുത്തി. 67,000 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഒരു ലക്ഷം സമൻസുകൾ പുറപ്പെടുവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

