- ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷവും അഭിമാനവും ; രമേഷ് പിഷാരടി
- പാചകവാതക ക്ഷാമം രൂക്ഷം ; സംസ്ഥാനത്തുടനീളമുള്ള റസ്റ്റോറന്റുകൾ തിങ്കളാഴ്ച അടച്ചിടും
- പിനാകയുടെ കരുത്തില് കുതിക്കാന് ഭാരതം : ഏഴാമത്തെ റെജിമെന്റ് പൂർണ്ണ സജ്ജം
- ‘ ഇനി എന്റെ അനന്തരവന്റെ പേര് മാത്രമേ ബാക്കിയുള്ളൂ‘ ; മരിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
- മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് നാസിയ ഇലാഹി ഖാൻ ; ഫർമാന് ഷർജീൽ ഇമാമുമായി ബന്ധമുണ്ടെന്നും സംശയം
- 56 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ് ; കണ്ണൂരും , കോന്നിയും ഒഴിവാക്കി
- നന്ദിഗ്രാമിൽ മത്സരിക്കാനില്ലെന്ന് മമത ബാനർജി ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്
Author: sreejithakvijayan
കെറി: കെറിയിൽ വാഹനാപകടം. 30 വയസ്സുള്ള ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. കെൻമെരെയിലെ മോൾസ് ഗ്യാപ്പിൽ രാവിലെ 11. 30 ഓടെയായിരുന്നു അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ അടിയന്തിരസേവനങ്ങൾ എത്തി അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിലാണ് 30 കാരൻ ചികിത്സയിലുള്ളത്. സംഭവത്തിന്റെ അപകടത്തിൽ ദൃക്‌സാക്ഷികളോട് ബന്ധപ്പെടാൻ പോലീസ് നിർദ്ദേശം നൽകി.
കോർക്ക്: പ്രശസ്ത ഐറിഷ് കവി ഡെറി ഒ സുള്ളിവൻ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് പാരിസിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. വെസ്റ്റ് കോർക്ക് സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ഏതാനും വർഷങ്ങളായി പാരിസിലാണ് താമസിക്കുന്നത്. ഐറിഷ് ഭാഷയിൽ മൂന്ന് കവിതാ സമാഹാരങ്ങളാണ് അദ്ദേഹത്തിന്റേതായുള്ളത്. 1987 ൽ ആയിരുന്നു ഐറിഷ് ഭാഷയിൽ അദ്ദേഹം ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. പിന്നീട് 1994 ലും 2009 ലും കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. ഇതിന് പുറമേ 1988 ൽ ഫ്രഞ്ച് ഭാഷയിലുള്ള അദ്ദേഹത്തിന്റെ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. 1944 ൽ ബാൻട്രിയിലാണ് ഡെറി ജനിച്ചത്. കോർക്ക് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ലാറ്റിൻ, ഗ്രീക്ക്, തത്ത്വശാസ്ത്രം എന്നിവ പഠിച്ച ശേഷം അദ്ദേഹം വർഷങ്ങളോളം കപ്പൂച്ചിൻ സന്യാസിയായി ചെലവഴിച്ചു. പിന്നീട് 1969-ൽ അദ്ദേഹത്തെ പുരോഹിതനായി അഭിഷിക്തനാക്കുകയും പാരീസിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനുശേഷം അദ്ദേഹം പൗരോഹിത്യം ഉപേക്ഷിക്കുകയായിരുന്നു.
അമാർഗ്: കൗണ്ടി അർമാഗിൽ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർമാഗിലെ ഐറിഷ് സ്ട്രീറ്റിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 38 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 മണിയോടെയാണ് ഫയർഫോഴ്‌സിന് ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തി തീ അണച്ച് രണ്ട് പേരെയും ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുറ്റക്കാരനെതിരെ വധശ്രമത്തിനും, തീവയ്പ്പിനുമാണ് കേസ് എടുത്തത്.
ഡബ്ലിൻ: അയർലൻഡിൽ പടിഞ്ഞാറൻ മേഖലകളിലെ ആശുപത്രികളിൽ രോഗികളുടെ തിരക്ക് അനിയന്ത്രിതമായി വർദ്ധിക്കുന്നുവെന്ന് ഐഷിറ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. വിഷയത്തിൽ ഐഎൻഎംഒ ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടിവിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ആശുപത്രികളിലെ കിടക്കക്ഷാമവും രൂക്ഷമായി. തിങ്കളാഴ്ചവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 34 ശതമാനം രോഗികളാണ് ട്രോളികൾക്ക് വേണ്ടി ആശുപത്രികളിൽ കാത്തിരിക്കുന്നത്. മേഖലയിലെ ആശുപത്രികളിൽ മാത്രം 490 പേർ കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്. ഇതിൽ 316 പേർ ഉള്ളത് എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലാണ്. ബാക്കിയുള്ളവരെ വാർഡുകളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ബെൽഫാസ്റ്റ്: വിദേശത്ത് നിന്നും ബെൽഫാസ്റ്റിലേക്ക് ലഹരി കടത്തിയ കേസിൽ പ്രതികളായ ചൈനീസ് പൗരന്മാർക്ക് തടവ് ശിക്ഷ. 32 കാരനായ യുഡോംഗ് ഔയോംഗ്, 26 കാരനായ ഗ്രേയ് ഹോൺ എന്നിവർക്കാണ് ജയിൽ ശിക്ഷ വിധിച്ചത്. 10.4 മില്യൺ യൂറോയുടെ കഞ്ചാവാാണ് പ്രതികൾ രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ചത്. 2022 ലായിരുന്നു സംഭവം. മാഞ്ചസ്റ്ററിൽ നിന്നായിരുന്നു പ്രതികൾ കഞ്ചാവ് എത്തിച്ചത്. ഇവിടെ കൃഷി ചെയ്ത കഞ്ചാവ് പ്രതികൾ ബോട്ടിൽ ബെൽഫാസ്റ്റിലേക്ക് പല തവണകളായി കടത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ മരത്തിന്റെ ഫ്‌ളോറിംഗിൽ ഒളിപ്പിച്ചായിരുന്നു കടത്തിയത്. സംഭവത്തിൽ ഇരുവർക്കും മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷമാണ് ഇരുവരുടെയും തടവ് ശിക്ഷ.
ഡബ്ലിൻ: അയർലൻഡിൽ ആറ് പ്രധാന മോഷണ സംഘങ്ങളെ തിരിച്ചറിഞ്ഞ് പോലീസ്. ഇവർക്കെതിരെ വരും നാളുകളിൽ കർശന നടപടി സ്വീകരിക്കും. അതേസമയം അയർലൻഡിൽ പ്രതിദിനം ശരാശരി 14 വീടുകളിൽ മോഷണം നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. വീടുകളിലും പ്രമുഖ ബിസിനിസ് സ്ഥാപനങ്ങളിലും കവർച്ചകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സംഘങ്ങളെയാണ് പോലീസ് നോട്ടമിട്ടിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടും സജ്ജീകരണത്തോടുമാണ് ഇത്തരം സംഘങ്ങൾ മോഷണം നടത്താറുള്ളത് എന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് നായ്ക്കളെയോ സിസിടിവികളെയോ ഭയപ്പെടുന്നില്ല. സുരക്ഷാ സംവിധാനങ്ങളെ അവഗണിച്ചുകൊണ്ടാണ് ഇവർ കവർച്ച നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ ചെറുകിട മോഷ്ടാക്കളിൽ നിന്നും ഇവർ വ്യത്യസ്തരാണെന്നും പോലീസ് പറയുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ സംഗീത രാവൊരുക്കാൻ വിനീത് ശ്രീനിവാസനും സംഘവും എത്തുന്നു. Vineeth Sreenivasan & Friends LIVE IN CONCERT അടുത്തമാസം 20 ന് നടക്കും. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററാണ് സംഗീത നിശയ്ക്ക് വേദിയാകുന്നത്. സംഗീത പരിപാടിയിൽ പങ്കെടുക്കന്നതിനുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് അയർലൻഡിനെ സംഗീത ലഹരിയിലാഴ്ത്താൻ വിനീത് ശ്രീനിവാസനും സംഘവും എത്തുന്നത്. അയർലൻഡിലെ മലയാളി സമൂഹത്തിന്റെ സ്‌നേഹവും പ്രോത്സാഹനവും നെഞ്ചിലേറ്റിയ തനിക്ക് ഈ അവസരം സന്തോഷം നൽകുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. ഓറ ഇവന്റ്‌സ്( AURA EVENTS) ആണ് പരിപാടി ഒരുക്കുന്നത്. വിവിഐപി, വിഐപി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ ക്ലാസ്സുകളിൽ ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ https://www.ukeventlife.co.uk/ireland എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഡബ്ലിൻ: ഡബ്ലിനിൽ ഇന്ത്യക്കാരന്റെ ടാക്‌സിയ്ക്ക് നേരെ ഐറിഷ് യുവാവിന്റെ ആക്രമണം. ടാക്‌സിയുടെ സൈഡ് മിറർ അകാരണമായി തല്ലിപ്പൊട്ടിച്ചു. മീത്ത് സ്ട്രീറ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം. സ്ഥലത്ത് ടാക്‌സി പാർക്ക് ചെയ്ത് വിശ്രമിക്കുകയായിരുന്നു ഇന്ത്യക്കാരൻ. ഇതിനിടെ നടന്ന് പോകുകയായിരുന്ന ഐറിഷ് പൗരൻ ഗ്ലാസ് തകർക്കുകയായിരുന്നു. ഇത് കണ്ട മറ്റൊരു ഐറിഷ് പൗരൻ ഇടപെട്ടു. ഇതോടെ മിറർ പൊട്ടിച്ച യുവാവ് മാപ്പ് പറയുകയായിരുന്നു. നശിപ്പിച്ച സാധനത്തിന് പണം നൽകാമെന്ന് യുവാവ് സമ്മതിക്കുന്ന ഘട്ടം എത്തിയപ്പോൾ അതുവഴി വന്ന മറ്റൊരു ഐഷിറ് പൗരൻ ഇത് തടഞ്ഞു. ഇതിന് ശേഷം യുവാവിനെ അവിടെ നിന്നും രക്ഷിക്കുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം മലയാളി യുവാവ് ഫോണിൽ പകർത്തിയിട്ടുണ്ട്. അതേസമയം അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ വെറുപ്പ് വർദ്ധിക്കുന്നുവെന്നാണ് തുടർച്ചയായ സംഭവങ്ങൾ നൽകുന്ന സൂചന.
ക്ലെയർ: അയർലൻഡിൽ മലയാളിയായ 9 കാരന് നേരെ ആക്രമണം. 15 വയസ്സുള്ള കൗമാരക്കാരൻ കുട്ടിയുടെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശ്ശേരി സ്വദേശിയുടെ മകനാണ്പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. താമസസ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു മലയാളി ബാലൻ. ഇതിനിടെ 15 കാരൻ കുട്ടിയുടെ തലയ്ക്ക് കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയിൽ എത്തി പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.
ക്ലെയർ: കൗണ്ടി ക്ലെയറിൽ ക്രമസമാധാന പ്രശ്‌നം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ മിൽടൗൺ മാൽബേയിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 വയസ്സുള്ള രണ്ട് യുവാക്കളും 30 ഉം 40 ഉം വയസ്സ് പ്രായമുള്ള പുരുഷന്മാർക്കുമാണ് പരിക്കേറ്റത്. ഇവരിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
