- യുഎപിഎ കേസ്: യുഎസ് പൗരനടക്കം ഏഴ് വിദേശികളെ അറസ്റ്റ് ചെയ്ത് എൻഐഎ
- ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
- ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷവും അഭിമാനവും ; രമേഷ് പിഷാരടി
- പാചകവാതക ക്ഷാമം രൂക്ഷം ; സംസ്ഥാനത്തുടനീളമുള്ള റസ്റ്റോറന്റുകൾ തിങ്കളാഴ്ച അടച്ചിടും
- പിനാകയുടെ കരുത്തില് കുതിക്കാന് ഭാരതം : ഏഴാമത്തെ റെജിമെന്റ് പൂർണ്ണ സജ്ജം
- ‘ ഇനി എന്റെ അനന്തരവന്റെ പേര് മാത്രമേ ബാക്കിയുള്ളൂ‘ ; മരിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
- മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് നാസിയ ഇലാഹി ഖാൻ ; ഫർമാന് ഷർജീൽ ഇമാമുമായി ബന്ധമുണ്ടെന്നും സംശയം
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിനെ സമ്പന്ന രാജ്യമായി കണക്കാക്കാതെ ദി എക്കണോമിസ്റ്റ് മാഗസിൻ. സമ്പന്ന രാജ്യങ്ങളുടെ വാർഷിക റാങ്കിംഗിൽ അയർലൻഡിനെ ഉൾപ്പെടുത്തിയില്ല. ദി എക്കണോമിസ്റ്റിന്റെ റാങ്കിംഗിൽ സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, നോർവേ എന്നീ രാജ്യങ്ങളാണ് മുൻപന്തിയിലുള്ളത്. ജിഡിപി കണക്കുകൾ നികുതി ആർബിട്രേജ് മൂലം മലിനമാക്കപ്പെട്ടിരിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 178 രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡിനെ ഉൾപ്പെടുത്താതിരുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ നികുതി ആസൂത്രണമാണ് ജിഡിപി കണക്കുകൾ വികലമാകാൻ കാരണം എന്ന് ദി എക്കണോമിസ്റ്റ് വ്യക്തമാക്കുന്നു. വിപണി വിനിമയ നിരക്കിലുള്ള ജിഡിപി, പ്രാദേശിക ചിലവുകൾക്ക് അനുസരിച്ച് ക്രമീകരിച്ച വരുമാനം, ജോലി ചെയ്ത മണിക്കൂറുകൾ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാഗസിൻ സമ്പന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലൻഡിന്റെ ശരാശരി വരുമാനം കഴിഞ്ഞ വർഷം 1,00,000 ഡോളർ കവിഞ്ഞു. 90,700 ഡോളറാണ് സിംഗപ്പൂരിന്റെ ശരാശരി വരുമാനം. 86,800 ഡോളർ ശരാശരി വരുമാനവുമായി നോർവേ ആണ് മൂന്നാം സ്ഥാനത്തുള്ളത്.
ഡബ്ലിൻ: തെക്കൻ ഡബ്ലിനിൽ പാറക്കെട്ടിന് മുകളിൽ നിന്നും വീണ് സ്ത്രീയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഷാങ്നാഗ് പാറക്കെട്ടിൽ നിന്ന് വീണാണ് ഇവർക്ക് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 40 അടി താഴ്ചയിലേക്കാണ് സ്ത്രീ വീണത് എന്നാണ് ഡൺ ലാഘോവെയർ കോസ്റ്റ് ഗാർഡ് പറയുന്നത്. രാത്രി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടനെ തന്നെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഡൺ ലാഘോവെയർ തീരത്ത് ജെറ്റ് സ്‌കീ മറിഞ്ഞ് രണ്ട് പേർ അപകടത്തിൽപ്പെട്ടു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരെയും ഡൺ ലാഘോവെയർ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് സ്ത്രീ അപകടത്തിൽപ്പെട്ട വിവരം കോസ്റ്റ് ഗാർഡിന് ലഭിച്ചത്.
ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രമുഖ എൻജിനീയറിംഗ് കൺസൾട്ടൻസിയായ ഈജിസ്. നിരവധി പുതിയ കരാറുകൾ നേടിയതിന് പിന്നാലെയാണ് കമ്പനിയുടെ പ്രഖ്യാപനം. 100 പുതിയ അവസരങ്ങളാകും സൃഷ്ടിക്കുക. അടുത്ത 12 മാസത്തിനുള്ളിൽ പുതിയ തസ്തികകൾ നികത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. എൻജിനീയറിംഗിലായിരിക്കും ഇതിൽ കൂടുതൽ അവസവരും ഉണ്ടാകുകയെന്ന സൂചനയും ഈജിസ് നൽകിയിട്ടുണ്ട്. ഡണ്ട്രമിലുള്ള ക്ലാസ്സൺ ഹൗസിൽ കമ്പനിയുടെ നവീകരിച്ച എഞ്ചിനീയറിംഗ് ആസ്ഥാനം അടുത്തിടെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. 1994 മുതൽ അയർലൻഡിൽ പ്രവർത്തിച്ചുവരികയാണ് ഈജിസ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് 80 എൻജിനീയർമാരെയാണ് ഈജിസ് നിയമിച്ചത്. നിലവിൽ 630 ലധികം ഐറിഷ് ജീവനക്കാർ ഈജിസിനുണ്ട്.
ക്ലെയർ: ക്ലെയറിൽ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി പോലീസ് പൊതുജന സഹായം തേടി. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവ സമയം അതുവഴി കടന്ന് പോയ വാഹനങ്ങൾ ഡാഷ് ക്യാമുൾപ്പെടെ പരിശോധിക്കണം. സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം 7.10 നാണ് മിൽടൗൺ മാൽബേയിൽ സംഭവം ഉണ്ടായത്. പ്രശ്‌നത്തിൽ നാല് പുരുഷന്മാർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെയൊന്നും പരിക്കുകൾ സാരമുള്ളതല്ല. ഇവരിൽ നിന്നും പോലീസ് മൊഴിയെടുക്കും. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ (065) 684 8100 എന്ന നമ്പറിൽ എനിസ് ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണം.
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ നിന്നും തിരിച്ചുമുള്ള ട്രെയിൻ സർവ്വീസുകൾ തടസ്സപ്പെടും. ലൈനിലെ വെള്ളപ്പൊക്കം പ്രതിരോധിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് രാവിലെ സമയങ്ങളിൽ സർവ്വീസുകൾ തടസ്സപ്പെടുക. ആറ് മാസത്തേയ്ക്ക് സർവ്വീസുകൾ തടസ്സപ്പെടുമെന്നാണ് ഐറിഷ് റെയിൽ വ്യക്തമാക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതലായിരിക്കും ട്രെയിൻ സർവ്വീസുകൾക്ക് തടസ്സം നേരിടുക. ആറ് മാസത്തേയ്ക്ക് തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ തടസ്സങ്ങൾ നേരിടും. ചില സർവ്വീസുകൾ റദ്ദാക്കുകയും ചില സർവ്വീസുകൾ വെട്ടിച്ചുരുക്കിയിട്ടും ഉണ്ട്. തിങ്കളാഴ്ച മുതൽ നവംബർ 27 വരെ ലൈനിലെ അറ്റകുറ്റപ്പണികൾ സർവ്വീസുകളെ ബാധിക്കും. ഡിസംബറിൽ സർവ്വീസുകൾ മുടക്കമില്ലാതെ നടക്കും. ശേഷം ജനുവരി 5 മുതൽ മാർച്ച് 26 വരെ ജോലികൾ തുടരുമെന്ന് ഐറിഷ് റെയിൽ വ്യക്തമാക്കി. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലികൾ നടക്കുക.
ഡബ്ലിൻ: അയർലൻഡിലെ കാലാവസ്ഥ സംബന്ധിച്ച് ഏറ്റവും പുതിയ പ്രവചനവുമായി മെറ്റ് ഐറാൻ. ഈ വാരവും രാജ്യത്ത് ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച വരെ വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. നേരത്തെ ബുധനാഴ്ച മുതൽ മഴ സജീവമാകുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനങ്ങൾ. ഇന്ന് 18 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തുക. പകൽ നേരങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. നാളെയും മറ്റെന്നാളും സമാന കാലാവസ്ഥ തുടരും. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ചാറ്റൽ മഴ ലഭിക്കും. 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കൂടിയ താപനില. വെള്ളിയാഴ്ചയും തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. എന്നാൽ ഉച്ച കഴിഞ്ഞുള്ള നേരങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.
ബെൽഫാസ്റ്റ്: ലോഫ് നീഗ് തടാകത്തിന്റെ രക്ഷയ്ക്കായി വിവിധ പാർട്ടികളുടെ ഒന്നിച്ചുള്ള ഇടപടെൽ വേണമെന്ന് ആവശ്യം. തടാകത്തിൽ ബ്ലൂ- ഗ്രീൻ ആൽഗകൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. തടാകം സംരക്ഷിക്കുന്നതിനായി അടിയന്തിര നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് തടാകം ഉള്ളതെന്ന് ലോഫ് നീഗ് പാർട്ട്ണർഷിപ്പിന്റെ ചെയർമാൻ ഗാരി മക്കർലൈൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ചൂടുള്ള കാലാവസ്ഥ സ്ഥിതി രൂക്ഷമാക്കി. ലോഫ് നീഗിലേത് ഒരു പാരിസ്ഥിതിക പ്രശ്‌നം മാത്രമല്ല. മറിച്ച് കാലാവസ്ഥയെ സംബന്ധിക്കുന്ന കാര്യം കൂടിയാണ്. അതുകൊണ്ടാണ് ലോഫ് നീഗിന്റെ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഒന്നിച്ചുള്ള പങ്കാളിത്തം ആവശ്യപ്പെടുന്നത് എന്നും ഗാരി കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: ഗാസയിൽ നിന്നുള്ള കുട്ടികൾക്ക് നോർതേൺ അയർലൻഡിലും ചികിത്സ നൽകാൻ തീരുമാനം. ആക്രമണങ്ങളിൽ പരിക്കേറ്റ രണ്ടോ മൂന്നോ കുട്ടികൾക്ക് ആകും ഇവിടെ ചികിത്സ നൽകുക. അടുത്ത ആഴ്ച ഗാസയിൽ നിന്നുള്ള കുട്ടികളുടെ ആദ്യ സംഘം യുകെയിൽ എത്തും. ഈ സംഘത്തിലെ കുട്ടികളിൽ ചിലർക്ക് ചികിത്സ നൽകാനാണ് തീരുമാനം. 30 മുതൽ 50 ഓളം കുട്ടികൾ അടങ്ങുന്ന സംഘത്തെ ആയിരിക്കും യുകെ എയർലിഫ്റ്റ് ചെയ്യുക. ഗാസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി കുട്ടികളെ വടക്കൻ അയർലൻഡിലേക്കും കൊണ്ടുവരണമെന്ന് ആരോഗ്യമന്ത്രി മൈക്ക് നെസ്ബിറ്റിൻ ആവശ്യപ്പെട്ടിരുന്നു. ഇത് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീലും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെഞ്ചലിയും അംഗീകരിച്ചതോടെയാണ് ഗാസയിൽ നിന്നുള്ള കുട്ടികൾക്ക് വടക്കൻ അയർലൻഡിലും ചികിത്സയ്ക്ക് അവസരം ഒരുങ്ങുന്നത്.
കോർക്ക്: കൗണ്ടി കോർക്കിലെ ബ്ലാക്ക്‌വാട്ടർ നദിയിൽ ഏകദേശം പതിനായിരത്തോളം ബ്രൗൺ ട്രൗട്ടുകൾ ചത്തയായി റിപ്പോർട്ട്. വിവിധ പരിശോധനകൾക്ക് പിന്നാലെ ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് ആണ് വലിയൊരു ശതമാനം മീനുകൾ നശിച്ചതായി വ്യക്തമാക്കിയത്. അതേസമയം സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ആഴ്ചയായിരുന്നു മേഖലയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയത്. നദിയുടെ 18 കിലോമീറ്റർ മേഖലയിൽ ആയിരുന്നു ദുരന്തം. സംഭവത്തിൽ ഐഎഫ്‌ഐയ്ക്ക് പുറമേ മറൈൻ ഇൻസ്റ്റിറ്റ്യൂട്ടും അന്വേഷണം നടത്തുന്നുണ്ട്. മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കാൻ താമസമുണ്ട്. അതിനാൽ മീനുകൾ ചത്ത് പൊന്താനുണ്ടായ യഥാർത്ഥ കാരണം വ്യക്തമാകാൻ മൂന്ന് ആഴ്ചയോളം കാത്തിരിക്കേണ്ടിവരും. വെള്ളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഫംഗൽ അണുബാധയാണ് മീനുകളുടെ നാശത്തിന് കാരണമായത് എന്നാണ് സംശയിക്കുന്നത്.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയ വീണ്ടും ആരംഭിച്ച് ഫിൻ ഗെയ്ൽ. നേരത്തെ നിശ്ചയിച്ച സ്ഥാനാർത്ഥി മാർഗരറ്റ് മക്ഗിന്നസ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ പശ്ചാത്തലത്തിലാണ് നേതാക്കളിൽ നിന്നും പാർട്ടി വീണ്ടും നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചത്. നിലവിൽ ഫിൻ ഗെയ്ൽ മുൻ ഡെപ്യൂട്ടി ലീഡർ ഹെതർ ഹംഫ്രീസ്, എംഇപി സീൻ കെല്ലി എന്നിവരാണ് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. മാർഗരറ്റിന്റെ പിന്മാറ്റത്തിന് പിന്നാലെ തുടർ നടപടികൾ സ്വീകരിക്കാൻ ഇന്നലെ വൈകുന്നേരം പാർട്ടി എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി പാർട്ടി അറിയിപ്പ് പുറപ്പെടുവിച്ചത്. ഉപമുഖ്യമന്ത്രിയും ഫിൻ ഗെയ്ൽ നേതാവുമായ സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം പകുതിയോടെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സൈമൺ ഹാരിസ് പ്രതികരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
