കോർക്ക്: കാൽവറി പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷയോഗത്തിന് നാളെ തുടക്കം. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച (24) വരെയാണ് യോഗം. അയർലൻഡിലെ അഞ്ചിടങ്ങളിലായാണ് യോഗം നടക്കുക.
നാളെ ഗാൽവെയിലാണ് യോഗത്തിന് ആരംഭം കുറിയ്ക്കുക. 20 ന് കാവനിലും. 21 ന് വെക്സ്ഫോർഡിലും, 23 ന് കോർക്കിലും, 24 ന് ഡബ്ലിനിലും സുവിശേഷ യോഗം നടക്കും. എല്ലാ യോഗങ്ങളിലും റിട്ട. ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ വി.സി മാത്യൂസ് തിരുവചന സന്ദേശം നൽകും. സുവിശേഷ യോഗത്തിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Discussion about this post

