Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ കോവിഡ് 19 കേസുകളുടെ എണ്ണം തുടർച്ചയായി വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച കോവിഡ് ബാധയെ തുടർന്ന് ഒരാൾ മരിക്കുകയും ചെയ്തുവെന്നാണ് ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (എച്ച്പിഎസ്‌സി) വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 16 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ആഴ്ച മാത്രം 587 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ഇവരിൽ 238 പേർക്ക് ആശുപത്രികളിലെ പരിചരണം ആവശ്യമായിരുന്നു. ഇവരിൽ ആരോഗ്യനില മോശമായ രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾക്കാണ് ജീവൻ നഷ്ടമായത്. ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ വരെ 100 മുതൽ 200 രോഗികൾ വരെയാണ് പ്രതിവാരം രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ജൂൺ രണ്ടാംവാരം മുതൽ ആഴ്ചയിൽ 600 രോഗികൾ എന്ന നിലയിലേക്ക് ഉയർന്നുവെന്നും എച്ച്പിഎസ്‌സി വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: മദ്യത്തിന്റെ ഉപയോഗം അയർലൻഡിലെ തൊഴിലിടങ്ങളെ സാരമായി ബാധിക്കുന്നതായി കണ്ടെത്തൽ. മദ്യത്തിന്റെ ഉപയോഗം ജോലിസ്ഥലങ്ങളിലെ ഉത്പാദനക്ഷമത കുറയ്ക്കുന്നുവെന്നാണ് ആൽക്കഹോൾ ആക്ഷൻ അയർലൻഡ് വ്യക്തമാക്കുന്നത്. ഇതുവഴി 8.5 ബില്യൺ യൂറോയുടെ നഷ്ടം പ്രതിവർഷം ഉണ്ടാകുന്നുവെന്നും എഎഐ ചൂണ്ടിക്കാട്ടുന്നു. നഷ്ടം കുറയ്ക്കാൻ സർക്കാർ ഇടപെട്ട് ചില നയങ്ങൾ ആവിഷ്‌കരിക്കണമെന്നും എഎഐ ആവശ്യപ്പെടുന്നു. പൊതുജനാരോഗ്യം, ആരോഗ്യസേവനം, കുറ്റകൃത്യം, വാഹനാപകടം എന്നിങ്ങനെയുള്ള കാര്യങ്ങളെ മദ്യപാനം എങ്ങനെ നേരിട്ട് ബാധിക്കുന്നു എന്നതിനെക്കുറിച്ച് എഎഐ റിപ്പോർട്ടിൽ കൃത്യമായി വിശകലനം ചെയ്യുന്നു. ഇതിനൊപ്പമാണ് തൊഴിലിടങ്ങളിലെ ഉത്പാദനക്ഷമതയെയും  മദ്യം നേരിട്ട് സാരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത്. മദ്യം തൊഴിലാളികളുടെ ഉത്പാദനക്ഷമത കുറയ്ക്കും. മദ്യപിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ മദ്യപിക്കുന്നവർ തൊഴിലിടങ്ങളിൽ കൂടുതലായി അവധിയെടുക്കാറുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ ലുവാസ് റെഡ് ലൈൻ അടച്ചു. ജോർജ്‌സ് ഡോക്ക് ബ്രിഡ്ജിലെ തീപിടിത്തത്തിന് പിന്നാലെയാണ് ലുവാസ് റെഡ് ലൈൻ അടച്ചിട്ടത്. അടുത്ത ഏഴ് ദിവസത്തേയ്ക്ക് ഈ ലൈൻ വഴി സർവ്വീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഏഴ് ദിവസം ലുവാസ് സർവ്വീസ് താലയ്ക്കും കനോലിയ്ക്കും ഇടയിലായി പരിമിതപ്പെടുത്തി. കനോലിയ്ക്കും ദി പോയിന്റിനും ഇടയിലുള്ള റെഡ് ലൈനാണ് അടച്ചിട്ടത്. തീപിടിത്തത്തിൽ റെഡ്‌ലൈനിന്റെ ചില ഭാഗങ്ങളിൽ വലിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് ലൈൻ അടച്ചിടുന്നത്. കേടുപാടുകൾ പരിഹരിച്ചതിന് ശേഷം സർവ്വീസ് പുനരാരംഭിക്കും. തീപിടിത്തത്തിന് പിന്നാലെ പാലവും അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കിയതിന് ശേഷമേ പാലം തുറക്കുകയുള്ളൂ.

Read More

ഡബ്ലിൻ: ഈ വർഷത്തെ ലീവിംഗ് സെർട്ടിഫിക്കേറ്റ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾക്ക്  http://examinations.ie, http://gov.ie/leavingcertificate എന്നീ വെബ്‌സൈറ്റുകളിലും കാൻഡിഡേറ്റ് സെൽഫ് സർവീസ് പോർട്ടൽ വഴിയും ഫലം പരിശോധിക്കാം. സ്‌റ്റേറ്റ് പരീക്ഷാ കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. പ്രധാന പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം പൂർത്തിയാക്കിയതിന് ശേഷം ഫലങ്ങളിൽ ചേർക്കുന്ന പോസ്റ്റ്-മാർക്കിംഗ് ക്രമീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് പരീക്ഷാ കമ്മീഷണർ വ്യക്തമാക്കി. സ്‌കൂൾ അധികാരികൾക്ക് എസ്ഇസിയുടെ സ്‌കൂൾ പോർട്ടൽ വഴി ഫലങ്ങൾ ലഭിക്കും.

Read More

ഡബ്ലിൻ: മിഴി അയർലൻഡ് ഒരുക്കുന്ന ഓണാഘോഷപരിപാടികൾ അടുത്ത മാസം ആറിന് നടക്കും. മൂന്നാം ഓണ ദിനത്തിൽ സെന്റ് ബ്രിഗിഡ്‌സ് ജിഎഎ ക്ലബ്ബ് കാസിൽനോക്കിലാണ് പരിപാടി. മിഴിയോണമെന്ന പേരിലാണ് വിപുലമായ ഓണാഘോഷ പരിപാടികൾ മിഴി അയർലൻഡ് ഒരുക്കുന്നത്. നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഓണക്കളികളും ആഘോഷങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ആഘോഷങ്ങൾക്ക് രുചി പകരാൻ ഓണസദ്യയും ഉണ്ടാകും. തിരുവാതിര, വടംവലി മത്സരങ്ങൾ എന്നിവയ്‌ക്കൊപ്പം തകർപ്പൻ ഡിജെയും ആഘോഷ ദിനത്തിൽ ഉണ്ടാകും. റാഫിൾ ടിക്കറ്റ് ഗെയിം ( RAFFLE TICKETS GAME) സമ്മാനമായി സാംസംഗ്, ഷവോമി ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകളും സ്വന്തമാക്കാം. മിഴിയോണത്തിൽ പങ്കുചേരാനുള്ള രജസ്‌ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യാനായി LALU: 0894288675, ALEX: 0871237342, ANU: 0879792996, SUJAL: 0879081191 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ഡബ്ലിൻ: പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള അതുല്യ പ്രതിഭകളുടെ സംഗമ വേദിയാകാൻ അയർലൻഡ്. സോഷ്യൽ സ്‌പേസ് അയർലൻഡ് ഇന്റർനാഷണൽ ഫെസ്റ്റ് ശനിയാഴ്ച (23) നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം ആറ് മണിവരെ കാബിനറ്റ്‌ലി കിൽബോഗെറ്റ് പാർക്കിലാണ് ഫെസ്റ്റിന്റെ ഭാഗമായിട്ടുള്ള പരിപാടികൾ നടക്കുക. ഇന്ത്യ, ജോർജിയ, ബ്രസീൽ, ചിലി, ചൈന, ഇന്തോനേഷ്യ, സ്‌പെയിൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് കലാകാരന്മാർ ഫെസ്റ്റിന്റെ ഭാഗമാകും. ഇവരുടെ അതിശയകരമായ പ്രകടനങ്ങൾക്കൊപ്പം കാർണിവൽ റൈഡുകളും ഗെയിമുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ https://www.eventbrite.ie/e/international-fest-2025-tickets-1317291346879?aff=oddtdtcreator എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാം. പ്രവേശനം തികച്ചും സൗജന്യമാണ്.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ വൻ തീപിടിത്തം. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ല. ജോർജ്‌സ് ഡോക്കിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ദീർഘനേരത്തെ കഠിനപരിശ്രമത്തിന് ശേഷം ഡബ്ലിൻ ഫയർ ബ്രിഗേഡ് അംഗങ്ങൾ തീ അണച്ചു. പാലത്തിന് അടിയിൽ നിന്നാണ് തീ പടർന്നത്. നിമിഷങ്ങൾക്കുളളിൽ തീ മറ്റ് ഭാഗങ്ങലിലേക്ക് ആളിപ്പടരുകയായിരുന്നു. ഗ്യാസ് ലീക്കാണ് തീപിടിത്തത്തിന് കാരണം എന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. റിവർ ലിഫിയിൽ നിന്നും വെള്ളം എടുത്തായിരുന്നു രക്ഷാപ്രവർത്തനങ്ങൾ. സംഭവത്തിന് പിന്നാലെ സമീപ മേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു. ലുവാസ് സർവ്വീസുകളും തടസ്സപ്പെട്ടു. സംഭവത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികളും, സിസിടിവി, ഡാഷ് ക്യാം ഫൂട്ടേജുകൾ കൈവശം ഉള്ളവരും എത്രയും വേഗം ലഭ്യമാക്കണമെന്ന് ഗാർഡ ഓംബുഡ്‌സ്മാൻ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു ചികിത്സയിലിരിക്കെ 51 കാരൻ മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സിറ്റി സെന്ററിലെ ഒ കോണൽ സ്ട്രീറ്റിൽവച്ച് ഗാർഡയും 51 കാരനും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ 51 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിമിനൽ കേസ് എന്ന നിലയിലാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർക്ക് 0818 600 800 എന്ന നമ്പറിലോ, info@fiosru.ie എന്ന ഇമെയിൽ വഴിയോ ഓംബുഡ്‌സ്മാനെ ബന്ധപ്പെടാം.

Read More

ഡബ്ലിൻ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റ്. ഐഒസി ദേശീയ അദ്ധ്യക്ഷൻ ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി ആഘോഷപരിപാടിയക്ക് തുടക്കം കുറിച്ചു. ഡൺവാനിൽ നിന്നുള്ള നിരവധി പേരാണ് പരിപാടിയുടെ ഭാഗമായത്. കേരള ചാപ്റ്റർ അദ്ധ്യക്ഷൻ സാൻജോ മുളവരിക്കൽ യോഗത്തിൽ അധ്യക്ഷനായി. വിനു കളത്തിലായിരുന്നു പരിപാടിയുടെ കോർഡിനേറ്റർ. ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൽ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു.

Read More

ഡബ്ലിൻ: രാജ്യത്തെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണയ്ക്കായി കൈകോർത്ത് അയർലൻഡിലെ മലയാളി അസോസിയേഷനുകൾ. രാജ്യത്തെ പ്രധാനപ്പെട്ട മുഴുവൻ മലയാളി അസോസിയേഷനുകളെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടുള്ള കേരള കണക്റ്റ്സ് നിലവിൽ വന്നു. സമകാലീന സംഭവങ്ങൾ ചർച്ച ചെയ്യുകയും അതിന് പരിഹാരം കാണുകയുമാണ് കേരള കണക്റ്റ്സ് ലക്ഷ്യമിടുന്നത്. 38 ഓളം സംഘടനകളാണ് നിലവിൽ കേരള കണക്റ്റ്സിന്റെ ഭാഗമായിരിക്കുന്നത്. കേരള കണക്റ്റിസിന്റെ ആദ്യ യോഗം തിങ്കളാഴ്ച (18.08.2025)  ചേർന്നു. 16 പേരാണ് യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവച്ചത്. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ അയർലൻഡിൽ ഓണാഘോഷം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ക്യാൻസൽ ചെയ്ത പരിപാടികൾ ഈ ഗ്രൂപ്പിൽ അറിയിച്ചാൽ മറ്റ് ഗ്രൂപ്പുകളിലേക്ക് അത് അറിയിക്കുന്നതായിരിക്കും. കൂടാതെ ആഘോഷപരിപാടികൾ വിപുലമാക്കാതെ ചെറിയ രീതിയിൽ നടത്തുന്ന കാര്യവും ഗ്രൂപ്പിൽ അറിയിക്കാം. അയർലൻഡിൽ മലയാളികൾക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളോ, അക്രമ സംഭവങ്ങളോ നൂറ് ശതമാനം ശരിയായ കാര്യം മാത്രം ഈ ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കേരള കണക്റ്റിന്റെ വിപുലമായ ഒരു മീറ്റിംഗ്…

Read More