ഡബ്ലിൻ: ഡബ്ലിനിൽ സംഗീത രാവൊരുക്കാൻ വിനീത് ശ്രീനിവാസനും സംഘവും എത്തുന്നു. Vineeth Sreenivasan & Friends LIVE IN CONCERT അടുത്തമാസം 20 ന് നടക്കും. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററാണ് സംഗീത നിശയ്ക്ക് വേദിയാകുന്നത്. സംഗീത പരിപാടിയിൽ പങ്കെടുക്കന്നതിനുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
രണ്ടാം തവണയാണ് അയർലൻഡിനെ സംഗീത ലഹരിയിലാഴ്ത്താൻ വിനീത് ശ്രീനിവാസനും സംഘവും എത്തുന്നത്. അയർലൻഡിലെ മലയാളി സമൂഹത്തിന്റെ സ്നേഹവും പ്രോത്സാഹനവും നെഞ്ചിലേറ്റിയ തനിക്ക് ഈ അവസരം സന്തോഷം നൽകുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്.
ഓറ ഇവന്റ്സ്( AURA EVENTS) ആണ് പരിപാടി ഒരുക്കുന്നത്. വിവിഐപി, വിഐപി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ ക്ലാസ്സുകളിൽ ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ https://www.ukeventlife.co.uk/ireland എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

