ഡബ്ലിൻ: അയർലൻഡിൽ ആറ് പ്രധാന മോഷണ സംഘങ്ങളെ തിരിച്ചറിഞ്ഞ് പോലീസ്. ഇവർക്കെതിരെ വരും നാളുകളിൽ കർശന നടപടി സ്വീകരിക്കും. അതേസമയം അയർലൻഡിൽ പ്രതിദിനം ശരാശരി 14 വീടുകളിൽ മോഷണം നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
വീടുകളിലും പ്രമുഖ ബിസിനിസ് സ്ഥാപനങ്ങളിലും കവർച്ചകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സംഘങ്ങളെയാണ് പോലീസ് നോട്ടമിട്ടിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടും സജ്ജീകരണത്തോടുമാണ് ഇത്തരം സംഘങ്ങൾ മോഷണം നടത്താറുള്ളത് എന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് നായ്ക്കളെയോ സിസിടിവികളെയോ ഭയപ്പെടുന്നില്ല. സുരക്ഷാ സംവിധാനങ്ങളെ അവഗണിച്ചുകൊണ്ടാണ് ഇവർ കവർച്ച നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ ചെറുകിട മോഷ്ടാക്കളിൽ നിന്നും ഇവർ വ്യത്യസ്തരാണെന്നും പോലീസ് പറയുന്നു.

