ഡബ്ലിൻ: അയർലൻഡിൽ പടിഞ്ഞാറൻ മേഖലകളിലെ ആശുപത്രികളിൽ രോഗികളുടെ തിരക്ക് അനിയന്ത്രിതമായി വർദ്ധിക്കുന്നുവെന്ന് ഐഷിറ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. വിഷയത്തിൽ ഐഎൻഎംഒ ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടിവിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ആശുപത്രികളിലെ കിടക്കക്ഷാമവും രൂക്ഷമായി.
തിങ്കളാഴ്ചവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 34 ശതമാനം രോഗികളാണ് ട്രോളികൾക്ക് വേണ്ടി ആശുപത്രികളിൽ കാത്തിരിക്കുന്നത്. മേഖലയിലെ ആശുപത്രികളിൽ മാത്രം 490 പേർ കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്. ഇതിൽ 316 പേർ ഉള്ളത് എമർജൻസി ഡിപ്പാർട്ട്മെന്റുകളിലാണ്. ബാക്കിയുള്ളവരെ വാർഡുകളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Discussion about this post

