ക്ലെയർ: അയർലൻഡിൽ മലയാളിയായ 9 കാരന് നേരെ ആക്രമണം. 15 വയസ്സുള്ള കൗമാരക്കാരൻ കുട്ടിയുടെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശ്ശേരി സ്വദേശിയുടെ മകനാണ്പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. താമസസ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു മലയാളി ബാലൻ. ഇതിനിടെ 15 കാരൻ കുട്ടിയുടെ തലയ്ക്ക് കല്ലെറിയുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയിൽ എത്തി പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.
Discussion about this post

