ബെൽഫാസ്റ്റ്: വിദേശത്ത് നിന്നും ബെൽഫാസ്റ്റിലേക്ക് ലഹരി കടത്തിയ കേസിൽ പ്രതികളായ ചൈനീസ് പൗരന്മാർക്ക് തടവ് ശിക്ഷ. 32 കാരനായ യുഡോംഗ് ഔയോംഗ്, 26 കാരനായ ഗ്രേയ് ഹോൺ എന്നിവർക്കാണ് ജയിൽ ശിക്ഷ വിധിച്ചത്. 10.4 മില്യൺ യൂറോയുടെ കഞ്ചാവാാണ് പ്രതികൾ രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ചത്.
2022 ലായിരുന്നു സംഭവം. മാഞ്ചസ്റ്ററിൽ നിന്നായിരുന്നു പ്രതികൾ കഞ്ചാവ് എത്തിച്ചത്. ഇവിടെ കൃഷി ചെയ്ത കഞ്ചാവ് പ്രതികൾ ബോട്ടിൽ ബെൽഫാസ്റ്റിലേക്ക് പല തവണകളായി കടത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ മരത്തിന്റെ ഫ്ളോറിംഗിൽ ഒളിപ്പിച്ചായിരുന്നു കടത്തിയത്. സംഭവത്തിൽ ഇരുവർക്കും മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷമാണ് ഇരുവരുടെയും തടവ് ശിക്ഷ.
Discussion about this post

