കെറി: കെറിയിൽ വാഹനാപകടം. 30 വയസ്സുള്ള ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
കെൻമെരെയിലെ മോൾസ് ഗ്യാപ്പിൽ രാവിലെ 11. 30 ഓടെയായിരുന്നു അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ അടിയന്തിരസേവനങ്ങൾ എത്തി അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിലാണ് 30 കാരൻ ചികിത്സയിലുള്ളത്. സംഭവത്തിന്റെ അപകടത്തിൽ ദൃക്സാക്ഷികളോട് ബന്ധപ്പെടാൻ പോലീസ് നിർദ്ദേശം നൽകി.
Discussion about this post

