അമാർഗ്: കൗണ്ടി അർമാഗിൽ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർമാഗിലെ ഐറിഷ് സ്ട്രീറ്റിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 38 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
9 മണിയോടെയാണ് ഫയർഫോഴ്സിന് ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തി തീ അണച്ച് രണ്ട് പേരെയും ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുറ്റക്കാരനെതിരെ വധശ്രമത്തിനും, തീവയ്പ്പിനുമാണ് കേസ് എടുത്തത്.
Discussion about this post

