ഡബ്ലിൻ: ഡബ്ലിനിൽ ഇന്ത്യക്കാരന്റെ ടാക്സിയ്ക്ക് നേരെ ഐറിഷ് യുവാവിന്റെ ആക്രമണം. ടാക്സിയുടെ സൈഡ് മിറർ അകാരണമായി തല്ലിപ്പൊട്ടിച്ചു. മീത്ത് സ്ട്രീറ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം.
സ്ഥലത്ത് ടാക്സി പാർക്ക് ചെയ്ത് വിശ്രമിക്കുകയായിരുന്നു ഇന്ത്യക്കാരൻ. ഇതിനിടെ നടന്ന് പോകുകയായിരുന്ന ഐറിഷ് പൗരൻ ഗ്ലാസ് തകർക്കുകയായിരുന്നു. ഇത് കണ്ട മറ്റൊരു ഐറിഷ് പൗരൻ ഇടപെട്ടു. ഇതോടെ മിറർ പൊട്ടിച്ച യുവാവ് മാപ്പ് പറയുകയായിരുന്നു. നശിപ്പിച്ച സാധനത്തിന് പണം നൽകാമെന്ന് യുവാവ് സമ്മതിക്കുന്ന ഘട്ടം എത്തിയപ്പോൾ അതുവഴി വന്ന മറ്റൊരു ഐഷിറ് പൗരൻ ഇത് തടഞ്ഞു. ഇതിന് ശേഷം യുവാവിനെ അവിടെ നിന്നും രക്ഷിക്കുകയായിരുന്നു.
ഈ സംഭവങ്ങളെല്ലാം മലയാളി യുവാവ് ഫോണിൽ പകർത്തിയിട്ടുണ്ട്. അതേസമയം അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ വെറുപ്പ് വർദ്ധിക്കുന്നുവെന്നാണ് തുടർച്ചയായ സംഭവങ്ങൾ നൽകുന്ന സൂചന.

