ഡബ്ലിൻ: അയർലൻഡിൽ അനധികൃത സ്ട്രീമിംഗ് സർവ്വീസുകൾ നൽകിവരുന്ന സ്ഥാനങ്ങൾക്കെതിരെ നടപടി. 15 ഓളം സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. സ്കൈ ടിവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾക്കെതിരെ പകർപ്പവകാശലംഘനവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചത്.
കെറി, ലൗത്ത്, ലാവോയിസ്, മയോ, ഡൊണഗൽ, കിൽക്കെന്നി, വെക്സ്ഫോർഡ്, മീത്ത്, കാവൻ എന്നീ കൗണ്ടികളിലെ റീട്ടെയിൽ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഡോജ്ഡി ബോക്സുകൾ’ എന്നറിയപ്പെടുന്ന ഉപകരണം വഴിയും മറ്റും അനധികൃതമായി സ്ട്രീമിംഗ് നൽകിയെന്നാണ് സ്ഥാപനങ്ങൾക്കെതിരായ പരാതി.
അടുത്തിടെ ഡോഡ്ജി ബോക്സ് ഉപയോഗിച്ച് അനധികൃത സ്ട്രീമിംഗ് നടത്തിയ വിതരണക്കാരന് ഹൈക്കോടതി 4,80,000 യൂറോ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൈ ടിവിയുടെ പരാതിയിൽ കൂടുതൽ നടപടികൾ ഉണ്ടാകുന്നത്.

