ഡബ്ലിൻ: ഡബ്ലിനിൽ ഹൗത്തിലെ പാറക്കെട്ടുകളിൽ നിന്നും വീണ് വിനോദസഞ്ചാരിയ്ക്ക് ഗുരുതര പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 20 കാരനാണ് പരിക്കേറ്റത്. അദ്ദേഹം മേറ്റർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വൈറ്റ് വാട്ടർ ബീച്ചിൽ നിന്നും പാറക്കെട്ടുകൾ കയറുകയായിരുന്നു 20 കാരൻ. ഇതിനിടെ നിയന്ത്രണം വിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ഉടനെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെട്ടു. ഇതോടെ കോസ്റ്റ് ഗാർഡിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കോസ്റ്റ്ഗാർഡിനെ ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
Discussion about this post

