ഡബ്ലിൻ: അയർലൻഡിൽ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം പരമാവധി ശേഷിയും മറികടന്നതായി ഐറിഷ് പ്രിസൺ സർവ്വീസ്. 2024 ലെ വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം. ജയിലുകൾ നിറഞ്ഞുകവിയുന്നതിൽ വലിയ ആശങ്കയും ഐപിഎസ് പങ്കുവയ്ക്കുന്നു.
2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 766 ലധികം പേരെ കഴിഞ്ഞ വർഷം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതായത് 10 ശതമാനത്തിന്റെ വർദ്ധനവ്. ഇതിൽ 77 ശതമാനം പേരുടെയും ശിക്ഷാ കാലാവധി ഒരു വർഷമോ അതിൽ കുറവോ ആയിരുന്നു. ജയിലുകളിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ അടിസ്ഥാന സൗകര്യവികസനം ത്വരിതപ്പെടുത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post

