ഡബ്ലിൻ: അയർലൻഡിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ടുകൾ. മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യൻ തൊഴിലാളികൾക്ക് 876.04 യൂറോവരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെ, ഐറിഷ് പൗരന്മാർക്കും മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നുണ്ട്.
യുകെയിൽ നിന്നെത്തി അയർലൻഡിൽ ജോലി ചെയ്യുന്നവർക്ക് 780 യൂറോയാണ് വരുമാനം. ഐറിഷ് പൗരന്മാർക്ക് 762.72 യൂറോയും ലഭിക്കുന്നുണ്ട്. യുക്രെയ്നിൽ നിന്നുള്ള തൊഴിലാളികൾക്കാണ് ഏറ്റവും കുറവ് വേതനം ലഭിക്കുന്നത്. 500 യൂറോയിൽ താഴെ മാത്രമാണ് ഇവരുടെ വരുമാനം. അതേസമയം ഇവർക്ക് മറ്റ് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
Discussion about this post

