- പുരോഗതിയ്ക്ക് നിലവിലെ സാമ്പത്തിക മാതൃക പോര; നിർണായകമായി പഠനം
- ഇന്ധന വിലയിൽ സർക്കാർ ഇടപെടുമോ?; തീരുമാനം അടുത്ത ആഴ്ച
- സെന്റ് പാട്രിക് ദിനാഘോഷം; ഡബ്ലിനിൽ ശേഖരിച്ചത് 40 ടൺ മാലിന്യം
- റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ വർധിച്ചു; പുതിയ കണക്കുകൾ പുറത്തുവിട്ട് സിഎസ്ഒ
- മദ്യലഹരിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ശക്തമായ കാറ്റിനെ തുടർന്ന് പുറപ്പെടുവിച്ച യെല്ലോ വാണിംഗ് ഇന്ന് രാത്രി മുതൽ നിലവിൽവരും. രാത്രി 9 മുതൽ നാളെ രാവിലെ ആറ് മണിവരെയാണ് മുന്നറിയിപ്പ്. മൂന്ന് കൗണ്ടികൾക്കാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്ലെയർ, ഗാൽവെ, കെറി എന്നീ കൗണ്ടികളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാത്രി സമയത്ത് യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടാം. കാറ്റിൽ പറന്നുവരുന്ന വസ്തുക്കൾ ശരീരത്തിൽ തട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിനെ അത്രയേറെ സ്‌നേഹിക്കുന്നത് കൊണ്ടാണ് പ്രസിഡന്റ് ആകണമെന്ന് താൻ ആഗ്രഹിക്കുന്നതെന്ന് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കൗണ്ടി മൊനാഗനിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹംഫ്രീസ്. താൻ അയർലൻഡിലെ ജനങ്ങളെ വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു. ‘എനിക്ക് പ്രസിഡന്റ് ആകണം. കാരണം ഞാൻ ഈ രാജ്യത്തെ അത്രയേറെ സ്‌നേഹിക്കുന്നു. ഇവിടുത്തെ ജനങ്ങളിൽ വിശ്വസിക്കുന്നു. നമ്മുടെ സമൂഹത്തിലും കരുത്തിലും അവസരങ്ങളിലും എനിക്ക് വിശ്വാസമുണ്ട്. ആളുകളെ കേൾക്കാനും, അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും പ്രസിഡന്റ് സ്ഥാനം ഉപയോഗിക്കണമെന്നാണ് എനിക്ക് ആഗ്രഹം’ – ഹെതർ ഹംഫ്രീസ് വ്യക്തമാക്കി. ഇന്നലെയായിരുന്നു മൊനാഗനിലെ പീസ് കോളേജിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പരിപാടിയിൽ പങ്കെടുത്തു.
ഡബ്ലിൻ: അയർലൻഡിൽ നിന്നും തനിക്ക് മർദ്ദനമേറ്റതായുള്ള പോപ്പ് ലിയോയുടെ വെളിപ്പെടുത്തൽ വീഡിയോ വൈറൽ ആകുന്നു. 2019 ൽ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മറ്റൊരിടത്തും തനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പോപ്പ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. പെറുവിലെ കോൺഫറൻസിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഇതുവരെ അയർലൻഡിൽ നിന്നല്ലാതെ ശാരീരിക ആക്രമണം നേരിടേണ്ടതായി വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തെരുവിലൂടെ നടക്കുന്നതിനിടെ ആയിരുന്നു തന്നെ ആക്രമിച്ചത്. തന്നെ മുന്നിലൂടെ കടന്ന് പോയ പുരുഷൻ പുരോഹിതനാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞതോടെ അയാൾ തന്നെ അടിയ്ക്കുകയായിരുന്നു. പള്ളിയ്ക്ക് മേലുള്ള വിശ്വാസം നഷ്ടമായത് കൊണ്ടാണോ എന്നെ അയാൾ മർദ്ദിച്ചത് എന്നകാര്യം എനിക്ക് അറിയില്ലെന്നും പോപ്പ് ലിയോ വ്യക്തമാക്കുന്നുണ്ട്. ഇതുവരെ പോപ്പ് ലിയോ രണ്ട് തവണയാണ് അയർലൻഡ് സന്ദർശിച്ചിട്ടുള്ളത്. 2005 ലും 2007 ലും ആണ് ഇത്. ഇതിൽ ഏത് വർഷമാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്…
ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയയിൽ ഭീഷണി ഉയർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി ഇപ്പോൾ ഇന്റർപോളിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് അയർലൻഡ് പോലീസ്. രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളാണ് ഭീഷണിയ്ക്ക് പിന്നിലെന്ന നിഗമനത്തെ തുടർന്നാണ് സഹായം തേടിയത്. സന്ദേശം ലഭിച്ച ഐപി അഡ്രസ് സ്‌പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത് അയർലൻഡിന് പുറത്താണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ഇന്റർപോളിന്റെ സഹായം തേടിയത്. ഒന്നിലധികം ഭീഷണികളാണ് സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഉയർന്നിരിക്കുന്നത്. അതിനാൽ പഴുതടച്ച അന്വേഷണമാണ് ഗാർഡ നടത്തുന്നത്.
ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബോർഡ് ഗ്യാസ് എനർജിയും പൈനർജിയും. കൂടിയ നിരക്ക് അടുത്ത മാസം 12 മുതൽ ഈടാക്കിത്തുടങ്ങും. റെസിഡൻഷ്യൽ വൈദ്യുതി നിരക്കിലാണ് ഇരുകൂട്ടരും മാറ്റം വരുത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5 ശതമാനത്തിന്റെ വർധനവാണ് വരുത്തുക. ഇതോടെ ബോർഡ് എനർജിയുടെ വൈദ്യുതി ബില്ലിൽ പ്രതിമാസം ശരാശരി 18.16 യൂറോ അല്ലെങ്കിൽ പ്രതിവർഷം 218 യൂറോയുടെ വർധനവ് ഉണ്ടാകും. അതേസമയം 9.83 ശതമാനത്തിന്റെ വർധനവാണ് വൈദ്യുതി നിരക്കിൽ പൈനർജി വരുത്തുന്നത്. പൈനർജിയുടെ സ്റ്റാൻഡിംഗ് ചാർജിൽ മാറ്റമൊന്നുമില്ല. നെറ്റ്‌വർക്ക് ചിലവുകളിലെ തുടർച്ചയായ വർധവന്, ഊർജ്ജ വിപണിയുടെ ആഘാതം, ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് എന്നിവയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചത്.
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘ശ്രാവണം 2025’ നാളെ ( ഞായറാഴ്ച). വാട്ടർഫോർഡ് ബാലിഗണർ ജിഎഎ ക്ലബ്ബ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് വിപുലമായ ഓണാഘോഷം. പഴയകാല ഓണത്തിന്റെ മധുരമുള്ള ഓർമ്മകളിലേക്ക് നമ്മെക്കൊണ്ട് എത്തിക്കുന്ന സാംസ്‌കാരിക വിരുന്നാകും ഡബ്ല്യുഎംഎയുടെ ഓണാഘോഷം. രാവിലെ 10 മണിയോടെയായിരിക്കും ഓണാഘോഷങ്ങൾക്ക് തുടക്കമാകുക. പൂക്കളം തീർക്കുകയാണ് ആദ്യ പരിപാടി. ഇതിന് ശേഷം മുഖ്യാതിഥി മന്ത്രി ജോൺ കമ്മിൻസ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ, കായിക ഇനങ്ങൾ എന്നിവ ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവാതിരക്കളി മുതൽ ഫാഷൻ ഷോവരെ ആഘോഷപരിപാടിയുടെ ഭാഗമായി നാളെ നടക്കും.
കോർക്ക്: സർവ്വീസിൽ തടസ്സം നേരിട്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഐറിഷ് റെയിൽ. യാത്രികർക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് മാപ്പപേക്ഷയുമായി ഐറിഷ് റെയിൽ രംഗത്ത് എത്തിയത്. ഇന്നലെ രാവിലെ മൂന്ന് മണിക്കൂർ നേരമാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. ഇന്നലെ രാവിലെ കില്ലർണിയിൽ നിന്നും ഹ്യൂസ്റ്റണിലേക്ക് സർവ്വീസ് നടത്തിയ ട്രെയിനിന് തകരാർ സംഭവിച്ചിരുന്നു. ഇത് കോർക്കിലെ കെന്റ് സ്‌റ്റേഷനിൽ നിന്നും മല്ലോയിലേക്കുള്ള സർവ്വീസുകളെയും ബാധിക്കുകയായിരുന്നു. നിരവധി ട്രെയിനുകൾ വൈകി സർവ്വീസ് നടത്തി. ചില സർവ്വീസുകൾ റദ്ദാക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതോടെ ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് നേരിടുകയായിരുന്നു.
കാർലോ: കാർലോയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രി 11 മണിയ്ക്ക് കിൽമേനിയിലെ എൻ80 ൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. സൈക്കിളിൽ പോകുകയായിരുന്നു 20 കാരൻ. ഇതിനിടെ സൈക്കിളിൽ കാർ ഇടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് പോലീസ് അറിയിക്കുന്നത്. യുവാവിന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. കാറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
മൊനാഗൻ: പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രചാരണം ആരംഭിച്ച് ഫിൻ ഗെയ്ൽ നേതാവ് ഹെതർ ഹെംഫ്രീസ്. മൊനാഗനിലെ പരിപാടിയിലൂടെയാണ് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അടുത്ത മാസം 24 ന് ആണ് അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. മൊനാഗനിലെ പീസ് ക്യാമ്പസാണ് പ്രചാരണത്തിനായി മുൻ ക്യാബിനറ്റ് മന്ത്രി കൂടിയായ ഹെതർ തിരഞ്ഞെടുത്തത്. ഇന്ന് രാവിലെ 11 മണിയ്ക്കായിരുന്നു ഇവിടെ പ്രചാരണ പരിപാടി നടന്നത്. സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ അനൗദ്യോഗിക പ്രചാരണം ഹെതർ ആരംഭിച്ചിരുന്നു. അഭിമുഖങ്ങൾ ഇതിൽ പ്രധാനമായിരുന്നു.
ഡബ്ലിൻ: പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലിഡിലിനെതിരായ പരാതിയിൽ മുൻ ജീവനക്കാരന് തിരിച്ചടി. നിയമവിരുദ്ധമായി കമ്പനി പിരിച്ചുവിട്ടുവെന്ന പരാതി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ തള്ളി. മുൻ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിലാണ് നടപടി. കറ്റാസിന വാഡ്ലെവ്സ്‌കയാണ് ലിഡിലിനെതിരെ പരാതി ഉന്നയിച്ചത്. ജീവനക്കാരിയായിരിക്കെ സൂപ്പർമാർക്കറ്റിൽ എത്തിച്ച സ്റ്റോക്കിൽ നിന്നും ഇവർ എനർജി ഡ്രിങ്കുകൾ ആരും അറിയാതെ മാറ്റിവയ്ക്കുകയും പിന്നീടത് കുടിയ്ക്കുകയുമായിരുന്നു. സ്‌റ്റോക്കിൽ കുറവ് വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കമ്പനി അധികൃതർക്ക് വ്യക്തമായത്. ഇതോടെ വാഡ്ലെവ്സ്‌കയെ പിരിച്ചുവിടുകയായിരുന്നു. 2023 ൽ ആയിരുന്നു ഈ സംഭവങ്ങൾ. എന്നാൽ തന്നെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നും താൻ തെറ്റുകാരിയല്ലെന്നും ചൂണ്ടിക്കാട്ടി ഇവർ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ സംഭവത്തിന്റെ വിശദാംശങ്ങൾ തെളിവ് സഹിതം എംപ്ലോയീ റിലേഷൻസ് മാനേജർ കമ്മീഷന് സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് കമ്മീഷൻ പരാതി തള്ളിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
