Author: sreejithakvijayan

ഡബ്ലിൻ: പലിശനിരക്ക് സ്ഥിരമായി നിലനിർത്തി യൂറോപ്യൻ സെൻട്രൽ ബാങ്ക് ( ഇസിബി). തുടർച്ചയായ രണ്ടാം തവണയും പ്രധാന നിക്ഷേപ സൗകര്യ നിരക്ക് 2 ശതമാനത്തിൽ തന്നെ തുടർന്നേക്കും. സാമ്പത്തിക അനിശ്ചിതത്വത്തിനിടെയാണ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്താതെ തുടരുന്നത്. ജൂണിലാണ് അവസാനമായി സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി യൂറോ മേഖലയിലെ പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തിനോട് അടുത്തിട്ടും ബാങ്ക് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

Read More

ഡബ്ലിൻ: ഐറിഷ് മലയാളിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ശ്രീകാന്ത് സോമനാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡബ്ലിൻ സിറ്റി വെസ്റ്റിൽ ആയിരുന്നു സംഭവം. പത്തനംതിട്ട പന്തളം സ്വദേശിയാണ് ശ്രീകാന്ത്. ഗാർഡ സംഭവ സ്ഥലത്ത് എത്തി മൃതദേഹം മറ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

Read More

ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഇന്ന് രാവിലെ 10 മണി മുതൽ നിലവിൽവന്ന വാണിംഗ് നാളെ രാവിലെ 10 വരെ തുടരും. ശക്തമായ മഴയ്ക്ക് പുറമേ കൗണ്ടികളിൽ വെള്ളപ്പൊക്ക സാധ്യതയും ഉണ്ട്. ഡൊണഗൽ, സ്ലൈഗോ, ലീട്രിം, എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഈ കൗണ്ടികളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ നിർദ്ദേശിച്ചിട്ടുണ്ട്. വാഹനയാത്രികർക്ക് സഞ്ചാരത്തിനും സുഗമമായുള്ള കാഴ്ചയ്ക്കും തടസ്സം നേരിടാം.

Read More

ടിപ്പററി: നീനാ കൈരളിയുടെ ഓണാഘോഷ പരിപാടികൾ അതിഗംഭീരമായി. നീനാ സ്‌കൗട്ട് ഹാളിൽ ആയിരുന്നു നീനാ കൈരളിയുടെ ആഘോഷപരിപാടികൾ നടന്നത്. പരിപാടിയിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ. റെക്‌സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആവേശം നിറഞ്ഞ കായിക മത്സരങ്ങൾ ആയിരുന്നു ഓണാഘോഷ പരിപാടികളിൽ ശ്രദ്ധേയമായത്. ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു ഓരോ ഗ്രൂപ്പുകളും കാഴ്ചവച്ചത്. കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാനാ, തീപ്പൊരി, വേടൻ എന്നിങ്ങനെയായിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി തിരിച്ച ഗ്രൂപ്പുകളുടെ പേരുകൾ. മാസങ്ങൾ നീണ്ട മത്സരങ്ങൾക്ക് ശേഷം ടീം തീപ്പൊരിയാണ് വിജയിച്ചത്. ക്രിക്കറ്റ്, ബാഡ്മിന്റൺ, ലേലം, റമ്മി. തീറ്റ മത്സരം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു. ഇതോടൊപ്പം തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങി ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കലാപരിപാടികളും ഉണ്ടായിരുന്നു.

Read More

ഡബ്ലിൻ: ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പദ്ധതിയിട്ട് കമ്പനികൾ. ഏറ്റവും പുതിയ ഗവേഷണം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2024 ൽ ജീവനക്കാർക്ക് ശമ്പളവർദ്ധനവോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടായിരുന്നില്ല. രാജ്യത്തെ പകുതിയോളം കമ്പനികളാണ് ശമ്പളവർദ്ധനവ് പദ്ധതിയിട്ടിരിക്കുന്നത്. ശരാശരി 3.5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകും. പകുതിയോളം കമ്പനികൾ അധിക ആനൂകൂല്യങ്ങളും ജീവനക്കാർക്ക് നൽകാൻ പദ്ധതിയിട്ടിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭ കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോയുടെ ( സ്വോർഡ്‌സ്) മാതാവ് അന്നമ്മ ചാക്കോ അന്തരിച്ചു. 91 വയസ്സായിരുന്നു. കല്ലറ പ്ലാംപറമ്പിൽ പരേതനായ ചാക്കോ ഉണ്ണിറ്റയുടെ ഭാര്യയാണ് അന്നമ്മ.മേമുറി ആശാരിപ്പറമ്പിൽ കുടുബാംഗമാണ്. എബ്രാഹാം ചാക്കോ (സ്‌കോട്ട്‌ലൻഡ്), സിസ്റ്റർ ഡെയ്സി (അസം), മേഴ്‌സി ഷാജൻ (മള്ളൂശേരി), ഫാ. ഫിലിപ്പ് പ്ലാംപറമ്പിൽ (ജർമനി), ഫാ. മൈക്കിൾ (ബെംഗളൂരു) എന്നിവർ മക്കളാണ്. സൂജ എബ്രഹാം കോട്ടായിൽ (പെരുന്തുരുത്ത്), ഷാജൻ ലുക്കോസ് കുറുപ്പൻതറപറമ്പിൽ (മുള്ളൂശ്ശേരി), സോളി ജോസ് മറ്റത്തിൽ പുന്നത്തുറ (സ്വോർഡ്‌സ് അയർലണ്ട്) എന്നിവർ മരുമക്കളാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ വെള്ളപ്പൊക്ക സാദ്ധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. ഇന്ന് നല്ല തണുത്ത കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. കാറ്റും മഴയും ഉണ്ടാകും. ചിലയിടങ്ങളിൽ വെയിലും ഉണ്ടാകും. ഇന്ന് പടഞ്ഞാറ്, വടക്ക് പടിഞ്ഞാറ് മേഖലയിൽ ആയിരിക്കും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാകുക. 13 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില അനുഭവപ്പെടുക.

Read More

മൊനാഗൻ: മൊനാഗൻ നരത്തിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസിൽഷെയ്‌നിലെ എൻ2 ൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. കാറിലായിരുന്നു യുവതി സഞ്ചരിച്ചിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. മറ്റാർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു.

Read More

ഡബ്ലിൻ: പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിന്റെ ഗാസയുമായി ബന്ധപ്പെട്ട പരാമർശത്തിൽ വാക്‌പോരുമായി സിൻ ഫെയ്‌നും ഫിയന്ന ഫെയ്‌ലും. ഗാവിന്റെ പരാമർശം അനുചിതമാണെന്ന് സിൻ ഫെയ്ൻ നേതാവ് പിയേഴ്‌സ് ദോഹെർട്ടി പറഞ്ഞു. ഗാവിൻ പരാമർശം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ഇസ്രായേലിന് ഗാസയിലെ സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞെന്ന തരത്തിൽ ഗാവിൻ പരാമർശം നടത്തിയിരുന്നു. ഇതിലാണ് വിമർശനം ഉയർന്നത്. ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും പുരുഷന്മാരുമാണ് ഗാസയിൽ കൂട്ടക്കുരുതിയ്ക്ക് ഇരയായത്. അങ്ങനെയിരിക്കെ ഗാവിന്റെ പരാമർശം ഇവരെ അധിക്ഷേപിക്കുന്ന തരത്തിലാണ്. അതിനാൽ എത്രയും വേഗം പരാമർശം ഗാവിൻ പിൻവലിക്കണം. അതൊരു കൂട്ടക്കൊലയാണെന്നും ദൊഹാർട്ടി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് ഗാവിനെതിരെ നെഗറ്റീവ് ക്യാമ്പെയ്ൻ നടത്തുകയാണ് സിൻ ഫെയ്ൻ നേതാക്കൾ ചെയ്യുന്നത് എന്ന് ഫിയന്ന ഫെയ്ൽ വക്താവ് പ്രതികരിച്ചു.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടവകാശം ഉള്ള എല്ലാ വിദ്യാർത്ഥികളും വോട്ടർ രജിസ്റ്ററിൽ പേരുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം 7 വരെ വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യാനായി രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നത് പ്രോത്സാഹിപ്പിക്കാനായി കോളേജുകൾ തോറും കമ്മീഷൻ ക്യാമ്പയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനറൽ ഇലക്ഷന് ശേഷം 60,000 പുതിയ വോട്ടർമാർ ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഇവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ക്യാമ്പയ്ൻ. ലിമെറിക്ക് യൂണിവേഴ്‌സിറ്റിയിൽ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ക്യാമ്പസുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും.

Read More