മൊനാഗൻ: പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രചാരണം ആരംഭിച്ച് ഫിൻ ഗെയ്ൽ നേതാവ് ഹെതർ ഹെംഫ്രീസ്. മൊനാഗനിലെ പരിപാടിയിലൂടെയാണ് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അടുത്ത മാസം 24 ന് ആണ് അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
മൊനാഗനിലെ പീസ് ക്യാമ്പസാണ് പ്രചാരണത്തിനായി മുൻ ക്യാബിനറ്റ് മന്ത്രി കൂടിയായ ഹെതർ തിരഞ്ഞെടുത്തത്. ഇന്ന് രാവിലെ 11 മണിയ്ക്കായിരുന്നു ഇവിടെ പ്രചാരണ പരിപാടി നടന്നത്. സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ അനൗദ്യോഗിക പ്രചാരണം ഹെതർ ആരംഭിച്ചിരുന്നു. അഭിമുഖങ്ങൾ ഇതിൽ പ്രധാനമായിരുന്നു.
Discussion about this post

