കോർക്ക്: സർവ്വീസിൽ തടസ്സം നേരിട്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഐറിഷ് റെയിൽ. യാത്രികർക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് മാപ്പപേക്ഷയുമായി ഐറിഷ് റെയിൽ രംഗത്ത് എത്തിയത്. ഇന്നലെ രാവിലെ മൂന്ന് മണിക്കൂർ നേരമാണ് സേവനങ്ങൾ തടസ്സപ്പെട്ടത്.
ഇന്നലെ രാവിലെ കില്ലർണിയിൽ നിന്നും ഹ്യൂസ്റ്റണിലേക്ക് സർവ്വീസ് നടത്തിയ ട്രെയിനിന് തകരാർ സംഭവിച്ചിരുന്നു. ഇത് കോർക്കിലെ കെന്റ് സ്റ്റേഷനിൽ നിന്നും മല്ലോയിലേക്കുള്ള സർവ്വീസുകളെയും ബാധിക്കുകയായിരുന്നു. നിരവധി ട്രെയിനുകൾ വൈകി സർവ്വീസ് നടത്തി. ചില സർവ്വീസുകൾ റദ്ദാക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതോടെ ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് നേരിടുകയായിരുന്നു.
Discussion about this post

