ഡബ്ലിൻ: ഡബ്ലിനിൽ വൻ കള്ളപ്പണ വേട്ട. 90,000 യൂറോയുടെ കണ്ണപ്പണമാണ് പോലീസ് പിടിച്ചെടുത്തത്. ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നടന്ന പണമിടപാടിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് പണം പിടികൂടിയത്.
ഇന്നലെയായിരുന്നു കള്ളപ്പണം പിടികൂടിയത്. പോളണ്ട്, നോർവ്വേ എന്നിവിടങ്ങളിൽ നിന്നുള്ള കാർഡ് ഉപയോഗിച്ച് ആയിരുന്നു പ്രതികൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചത്. ഇതിൽ സംശയം തോന്നിയതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലുകാൻ മേഖലയിലെ വാഹനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post

