ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മുങ്ങിമരണം. ഡബ്ലിനിലെ ഡൺ ലാവോഹറിയിൽ ആയിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്. കടലിൽ നീന്താൻ ഇറങ്ങിയ പുരുഷനാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു കോസ്റ്റ്ഗാർഡിന് വിവരം ലഭിച്ചത്. ഉടനെ ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം നടത്തി. അദ്ദേഹത്തെ രക്ഷിച്ച് സെന്റ് വിൻസന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ നഷ്ടമാകുകയായിരുന്നു. ഉച്ചയ്ക്ക് ശക്തമായ തിര അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു അപകടം എന്നാണ് കരുതുന്നത്.
Discussion about this post

