കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കെറിയിൽ 24 മണിക്കൂറിനിടെ രണ്ട് അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്.
ബല്ലിങ്കോവനിലെ എൻ69 ൽ ആയിരുന്നു യുവാവിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അടിയന്തിര സേവനങ്ങൾ എത്തി അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മൃതദേഹം കെറിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

