ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പോലീസ്. ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വീടുകൾ ഒഴിപ്പിച്ചത്. വുഡ്സ്റ്റോക്ക് റോഡിലെ വിക്ടർ പ്ലേസ് മേഖലയിലെ വീടുകളിലെ താമസക്കാരെയാണ് ഒഴിപ്പിക്കുന്നത്.
പ്രദേശത്ത് പോലീസ് തമ്പടിച്ചിട്ടുണ്ട്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വാഹനയാത്രികർക്ക് നിർദ്ദേശം നൽകി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

