വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പരിക്ക്. ടിനഹെലിയിലെ കാരിഗ്രോയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് നൽകുന്ന വിവരം. പെൺകുട്ടികൾ സഞ്ചരിച്ച വാഹനം ഓടയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ വാഹനമോടിച്ച ഡ്രൈവർക്കും പരിക്കുണ്ട്. നാല് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. താല യൂണിവേഴ്സിറ്റി ആശുപത്രിയിലും സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലുമാണ് എല്ലാവരും ചികിത്സയിലുള്ളത്. സംഭവത്തിന്റെ ദൃക്സാക്ഷികളോട് എത്രയും വേഗം ബന്ധപ്പെടാൻ പോലീസ് അറിയിച്ചു.
Discussion about this post

