ഡബ്ലിൻ: വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് സുവർണനേട്ടം. അയർലൻഡിന്റെ അയോയിഫ് ഒ റൂർക്ക് സ്വർണമെഡൽ സ്വന്തമാക്കി. ലിവർപൂളിൽ ഇന്നലെയായിരുന്നു മത്സരം.
75 കിലോ ഗ്രാം ഫൈനലിൽ തുർക്കിയുടെ ബുഷ്ര ഇസിൽദാറിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു 28 കാരിയായ അയോയിഫ് സ്വർണം നേടിയത്. 2015 ന് ശേഷം അയർലൻഡ് സ്വന്തമാക്കിയ മികച്ച മെഡൽ നേട്ടം കൂടിയാണ് ഇത്. റോസ്കോമൺ സ്വദേശിനിയാണ് അയോയിഫ്.
മെഡൽ നേട്ടത്തിന് പിന്നാലെ അയോയിഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ രംഗത്ത് എത്തി. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അയോയിഫ് ഒ റൂർക്കിന് അഭിനന്ദനങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post

