ഡബ്ലിൻ: ഡോസൺ സ്ട്രീറ്റിലെ കോക്ക്ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തം കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന് പോലീസ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് ബാറിൽ തീടിപിടിത്തം ഉണ്ടായത്. ഇതിന് പിന്നാലെ ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു.
കെട്ടിടത്തിന് മനപ്പൂർവ്വം ആരോ തീയിട്ടുവെന്ന സൂചനകളാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ചിരിക്കുന്നത്. സംഭവ സമയത്ത് തന്നെ പ്രദേശത്തെ ഒരു വീട്ടിൽ മോഷണവും നടന്നിരുന്നു. ഇത് രണ്ടും ബന്ധപ്പെടുത്തിക്കൊണ്ടാണ് അന്വേഷണം.
ബാറ് പോലീസ് സീൽ ചെയ്തിട്ടുണ്ട്. ഇവിടെ ശാസ്ത്രീയ പരിശോധന നടത്തും. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ലാത്തത് വലിയ ആശ്വാസമായി.
Discussion about this post

