ഡൗൺ: കൗണ്ടി ഡൗണിൽ പള്ളിയിൽ തോക്കുമായി എത്തിയ ആൾ അറസ്റ്റിൽ. ബാംഗോർ ആബിയിൽ ആയിരുന്നു സംഭവം. 36 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ പള്ളിപ്പരിസരത്ത് ചുറ്റിത്തിരിയുന്നത് കണ്ട് പള്ളി ഗ്രൂപ്പ് അംഗങ്ങൾ യുവാവിനെ സമീപിപ്പിക്കുകയായിരുന്നു. അപ്പോഴാണ് കൈവശം തോക്ക് കണ്ടത്. ഇതോടെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസിന്റെ ആർമ്ഡ് റെസ്പോൺസ് അംഗങ്ങൾ എത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തോക്കും പിടിച്ചെടുത്തു.
Discussion about this post

