ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ അന്തരിച്ച മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലിസ്ബേൺ ന്യൂ സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. തിരുവനന്തപുരം വടുവാർക്കോണം ബിസ് വില്ലയിൽ ബെർലിൻ രാജിന്റെയും സഫി ഫ്ളോറൻസിന്റെയും മകനായ ഐസക്ക് ബെർലിൻ ആണ് മരിച്ചത്.
യുടി ബെൽഫാസ്റ്റ് ഇന്ത്യൻ ഫെലോഷിപ് പാസ്റ്റർ ജേക്കബ് ജോർജ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. ഇതിന് മുന്നോടിയായി ലിസ്ബൺ റാണി തോംപ്സൺ ഫ്യൂണറൽ ചാപ്പലിൽ അന്ത്യ ശുശ്രൂഷകൾ നടന്നു.
ഈ മാസം 13 ന് ആയിരുന്നു ഐസക്ക് ബെർലിൻ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
Discussion about this post

