ഡബ്ലിൻ: എസ്എസ്ഇ എയ്ർട്രിസിറ്റി വൈദ്യുതി ഉപഭോക്താക്കൾക്ക് ഇരട്ടിപ്രഹരം. വൈദ്യുതി വില വീണ്ടും വർധിച്ചു. പുതുക്കിയ വിലകൾ അടുത്ത മാസം മുതൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കി തുടങ്ങും. ഒക്ടോബർ 20 മുതലാണ് വിലവർധനവ് പ്രാബല്യത്തിൽ വരിക.
സ്റ്റാൻഡേർഡ് വേരിയബിൾ വൈദ്യുതി വിലകളും സ്റ്റാൻഡിംഗ് ചാർജുകളും 9.5 ശതമാനം വർധിക്കും. ഗാർഹിക ഗ്യാസ് ഉപഭോക്താക്കൾക്ക് നിരക്കിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇതിന് മുൻപ് വൈദ്യുതി നിരക്ക് എസ്എസ്ഇ എയ്ർട്രിസിറ്റി വർധിപ്പിച്ചത്. പുതിയ തീരുമാനം 2 ലക്ഷം കുടുംബങ്ങളെ ആകും ബാധിക്കുക. ഇവരുടെ ബില്ലിൽ പ്രതിവർഷം ഏകദേശം 151 യൂറോയുടെ വർധനവ് പ്രകടമാകും.
Discussion about this post

