ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കല്ലിട്ട പെരുന്നാളും പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ഇന്നും നാളെയുമായി (21, 22) നടക്കും. ഇതിനൊപ്പം ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും നൽകും. ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് നടക്കുന്ന കൊടിയേറ്റത്തോടെയായിരിക്കും പരിപാടികൾക്ക് തുടക്കമാകുക. കൊടിയേറ്റത്തിന് ശേഷം സന്ധ്യാപ്രാർത്ഥനയും ഉണ്ടാകും.
നാളെ വൈകീട്ട് 4.30 ന് ബാവായ്ക്ക് സ്വീകരണം നൽകും. ഇതിന് ശേഷം സന്ധ്യാപ്രാർത്ഥനയും നടക്കും. 5.30 ന് ബാവായുടെ മുഖ്യ കാർമികത്വത്തിൽ കുർബാനയും തിരുശേഷിപ്പ് സ്ഥാപനവും പൊതുസമ്മേളനവും നടക്കും. യുകെ പാത്രിയാർക്കൽ വികാരി ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത സഹ കാർമികത്വം വഹിക്കും.

