ഡബ്ലിൻ: അയർലൻഡിൽ ഗാർഡയാകാൻ ( പോലീസ്) അവസരം. അയർലൻഡിൽ കഴിഞ്ഞ നാല് വർഷമായി നിയമാനുസൃതമായി താമസിക്കുന്നവർക്കാണ് ഗാർഡ റിക്രൂട്ട്മെന്റിനായി അപേക്ഷിക്കാൻ കഴിയുക. ഐറിഷ് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അവസരമുണ്ട്.
ഗാർഡകളെ നിയമിക്കുന്നതിനായി പുതുതായി പ്രഖ്യാപിച്ച ഗാർഡ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇതിലേക്കാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം 9 വരെ ഏവർക്കും അപേക്ഷിക്കാം. അതേസമയം അപേക്ഷാ തിയതിയ്ക്ക് തൊട്ട് മുൻപുള്ള ഒരു വർഷം അപേക്ഷകൻ അയർലൻഡിൽ ഉണ്ടായിരുന്നിരിക്കണം എന്നത് നിർബന്ധമാണ്.
Discussion about this post

