ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീനിയൻ വിദ്യാർത്ഥികളുടെ സംഘം അയർലൻഡിൽ എത്തി. രാവിലെയാണ് വിദ്യാർത്ഥികൾ അയർലൻഡിൽ എത്തിയത്. ഇവർ അയർലൻഡിലെ നാല് സർവ്വകലാശാലകളിൽ പഠനം തുടരും. അയർലൻഡ് വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഗാസയിൽ നിന്നുള്ള വിദ്യാർത്ഥികൾ അയർലൻഡിൽ പഠിക്കുന്നത്.
14 പേരാണ് സംഘത്തിൽ ഉള്ളത്. ഇവർ ബുധനാഴ്ച രാത്രി ഗാസയിൽ നിന്നും ജോർദാനിലേക്ക് ബസിൽ യാത്രയായി. അമ്മാനിൽ നിന്നും വിമാനത്തിൽ തുർക്കിയിലെ ഇസ്താംബൂളിൽ എത്തിയ ഇവർ ഇവിടെ നിന്നും വിമാനം കയറുകയായിരുന്നു. ഡബ്ലിൻ വിമാനത്താവളത്തിലാണ് ഇവർ എത്തിയത്.
ഇത് നാലാമത്തെ സംഘമാണ് ഗാസയിൽ നിന്നും പഠനത്തിനായി അയർലൻഡിൽ എത്തുന്നത്. കഴിഞ്ഞ മാസം ഗാസയിൽ നിന്നുള്ള 50 കുട്ടികൾ മൂന്ന് ദിവസങ്ങളിലായി അയർലൻഡിൽ എത്തിയിരുന്നു.

