Author: sreejithakvijayan

ഡബ്ലിൻ: മയക്കുമരുന്നിനെതിരെ മുന്നറിയിപ്പുമായി എച്ച്എസ്ഇ. മയക്കുമരുന്ന് വിപണിയിലെ മാറ്റവും, പുതിയ മയക്കുമരുന്നിന്റെ അപകടവും കണക്കിലെടുത്താണ് പൊതുജനങ്ങൾക്ക് എച്ച്എസ്ഇയുടെ മുന്നറിയിപ്പ്. ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന പുതിയ മയക്കുമരുന്നുകൾക്ക് വീര്യം കൂടുതലാണെന്ന് എച്ച്എസ്ഇ വ്യക്തമാക്കുന്നു. ആർടിഇയുടെ റേഡിയോ മോണിംഗ് പരിപാടിയിൽ സംസാരിക്കുന്നതിനിടെ എച്ച്എസ്ഇ എമർജിംഗ് ഡ്രഗ് ട്രെന്റ്‌സ് മാനേജർ നിക്കി കില്ലീൻ ആണ് മുന്നറിയിപ്പ് നൽകിയത്. നിലവിൽ മയക്കുമരുന്ന് ഉപയോഗത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിൽ ഉള്ളവരും എല്ലാ പ്രായക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നു. പബ്ബുകളിലും ക്ലബ്ബുകളിലും മാത്രമല്ല, ഇന്ന് വീടുകളിലും മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും കില്ലീൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ ലുവാസ് സേവനങ്ങൾക്ക് തടസ്സവും താമസവും നേരിടുന്നു. ബ്ലാക്ക് ഹോഴ്സിൽ നിന്ന് കോണോളിയിലേക്കും ദി പോയിന്റിലേക്കും റെഡ് ലൈൻ സർവീസുകൾ റദ്ദാക്കി. വൈദ്യുതി തടസ്സത്തെ തുടർന്നാണ് ഈ ലൈനുകൾ വഴിയുള്ള സർവ്വീസുകൾ റദ്ദാക്കിയത്. ടാലഗട്ട്, സാഗാർട്ട് എന്നിവിടങ്ങളിൽ നിന്നും ബ്ലാക്ക് ഹോഴ്‌സിലേക്ക് മാത്രമാണ് റെഡ് ലൈൻ സർവ്വീസ് ഉള്ളത്. വൈദ്യുതി തടസ്സം പരിഹരിക്കുന്നതുവരെ ലുവാസ് ടിക്കറ്റുകൾ ഡബ്ലിൻ ബസിൽ ഉപയോഗിക്കാമെന്ന് ലുവാസ് വക്താവ് കൂട്ടിച്ചേർത്തു. അതേസമയം സ്റ്റില്ല്‌ഗോർഗനിൽ നേരത്തെ മെഡിക്കൽ എമർജൻസി ഉണ്ടായിരുന്നതിനാൽ ഗ്രീൻ ലൈൻ സർവ്വീസുകൾക്ക് താമസം ഉണ്ടായി. യാത്രികർക്ക് ഉണ്ടായ അസൗകര്യത്തിൽ ലുവാസ് വക്താവ് ക്ഷമാപണം നടത്തി.

Read More

ഡബ്ലിൻ: മാർച്ച് 8 വനിതാ ദിനം വിപുലമായി ആഘോഷിച്ച് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്. അന്നേദിനം സംഘടിപ്പിച്ച വെബിനാർ കൂടുതൽ ശ്രദ്ധേയമായി. സ്ത്രീകൾക്കായി ഓൺലൈൻ യോഗ സെഷനും സംഘടിപ്പിച്ചിരുന്നു. സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചും, ക്ഷേമത്തെക്കുറിച്ചും ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ടായിരുന്നു വെബിനാർ സംഘടിപ്പിച്ചത്. അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ സ്മിത വർഗീസിന്റെ സ്വാഗതപ്രസംഗത്തോടെയായിരുന്നു വെബിനാർ ആരംഭിച്ചത്. ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു പരിപാടി ഉദ്ഘാടനം ചെയ്തു.

Read More

ലോംഗ്‌ഫോർഡ്: ലോംഗ്‌ഫോർഡ് സെന്റ് ജോസഫ് എസ്എംസിസിയുടെ വാർഷിക ധ്യാനം ഈ മാസം. മാർച്ച് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പരിപാടി. ലോംഗ്‌ഫോർഡിലെ സെന്റ് മൈൽ കത്തീഡ്രൽ പള്ളിയാണ് വേദി. ഫാ. ജോസഫ് പുത്തൻപുരയ്ക്കലാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സെന്റ് ജോസഫ് എസ്എംസിസി അറിയിച്ചു.

Read More

ഡബ്ലിൻ: ഐആർപി കാർഡുകൾ പുതുക്കുന്നതിന് കാലതാമസം അനുഭവപ്പെടുന്നതിൽ ശക്തമായ പ്രതിഷേധവുമായി ക്രാന്തി അയർലൻഡ്. ജിഎൻഐബി ഓഫീസിന് മുൻപിൽ പ്രതിഷേധ സൂചകമായി ഇന്ന് സമരം നടത്തും. രാവിലെ 11 മണിയോടെയാണ് സമരം ആരംഭിക്കുക. ഐആർപി കാർഡ് പുതുക്കുന്നതിനുള്ള കാലതാമസത്തെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് അയർലൻഡിലെ മലയാളികൾ അനുഭവിക്കുന്നത്. പുതുക്കൽ നടക്കാത്തതിനാൽ ഇവരുടെ ജോലി ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഇതോടെയാണ് പ്രതിഷേധ സമരം ആഹ്വാനം ചെയ്തത്. ഇതോടൊപ്പം രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനുള്ള ശ്രമങ്ങളും ക്രാന്തി നടത്തുന്നുണ്ട്. അടുത്ത ആഴ്ച പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കും.

Read More

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 40 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഡൺഷോഗ്ലിനിലെ എം3യിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വാനിന്റെ ഡ്രൈവറാണ് 40 കാരൻ. യുവാവിന്റെ മൃതദേഹം നവാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്. ഇയാളെ കോനോലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആൾക്കെതിരെ കേസ് എടുത്ത് പോലീസ്. കൊലപാതകക്കുറ്റം ചുമത്തിയാണ് 45 വയസ്സുള്ള പുരുഷനെതിരെ പോലീസ് കേസ് എടുത്തത്. 23 വയസ്സുള്ള എല്ലി ഫ്‌ളനാഗൻ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം എന്നിസ്‌ക്കെല്ലിനിലെ കോർബാൻ അവന്യൂമേഖലയിലായിരുന്നു 23 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു. 45 കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ കാറ്റ് മാത്രമല്ല മഴയും ലഭിക്കും. ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവന്നിട്ടുണ്ട്. വെെകീട്ട് മൂന്ന് മണിവരെയാണ് വാണിംഗ്. കാവൻ, ഡൊണഗൽ, മൊനാഘൻ, ക്ലെയർ, കെറി, ലിമെറിക്ക്, ടിപ്പററി, ഡബ്ലിൻ, കിൽഡെയർ, ലാവോയിസ്, ലോംഗ്‌ഫോർഡ്, ലൗത്ത്, മീത്ത്, ഒഫാലി, വെസ്റ്റ്മീത്ത്, വിക്ലോ എന്നിവിടങ്ങളിലും കൊണാച്ചിൽ മുഴുവനായുമാണ് വാണിംഗ് ഉള്ളത്. ശക്തമായ മഴ വെള്ളപ്പൊക്കത്തിനും മങ്ങിയ കാഴ്ചയ്ക്കും കാരണം ആകും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ നൂറിൽപ്പരം ഗവേഷണ ജോലികൾ പ്രതിസന്ധിയിൽ. റിസർച്ച് സെന്ററുകൾ വ്യാപകമായി അടച്ചുപൂട്ടുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം ആകുന്നത്. 150 ഗവേഷണ ജോലികളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഫണ്ടിംഗ് പുതുക്കാത്തതിനെ തുടർന്നാണ് ഗവേഷണ കേന്ദ്രങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിൽ ആയിരിക്കുന്നത്. ട്രിനിറ്റി കോളേജിലെ ക്രാൻ (സിആർഎഎൻഎൻ), ആംബെർ (എഎംബിഇആർ) എന്നീ സെന്ററുകൾ ഭീഷണി നേരിടുന്നവയിൽ ഉൾപ്പെടുന്നു. ഐറിഷ് ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ഐഎഫ്‌യുടി ആവശ്യപ്പെട്ടു.

Read More

ഡബ്ലിൻ: സർക്കാരിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് പദ്ധതികൾ ഫലം കാണുന്നു. രാജ്യത്ത് ദാരിദ്ര്യത്തിന് സാധ്യതയുള്ള ആളുകളുടെ എണ്ണം കുറയ്ക്കാൻ പദ്ധതി സഹായിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു സർക്കാർ കോസ്റ്റ് ഓഫ് ലിവിംഗ് പദ്ധതി നടപ്പിലാക്കിയത്. 2025 ൽ ദാരിദ്ര്യത്തിനായുള്ള സാധ്യതാ നിരക്ക് എന്നത് 12.6 ശതമാനം ആയിരുന്നു. എന്നാൽ ഇതിന് സർക്കാരിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ നിരക്ക് 14.9 ശതമാനം ആകുമായിരുന്നു. അതേസമയം 2024 ൽ ദാരിദ്ര്യത്തിന് സാധ്യത എന്നത് 11.7 ശതമാനവും, 2023 ൽ 10.6 ശതമാനവും ആയിരുന്നു.

Read More