ഡബ്ലിൻ: ഹെൽത്ത് പ്രീമിയം തുക വീണ്ടും വർധിപ്പിച്ച് ഐറിഷ് ലെഫ്. ഇൻഷൂറൻസ് പ്രീമിയം തുകയിൽ ശരാശരി 5 ശതമാനത്തിന്റെ വർധനവാണ് കമ്പനി വരുത്തുന്നത്. അടുത്ത വർഷം ജനുവരി മുതൽ വർധിപ്പിച്ച തുക നിലവിൽവരും. അതേസമയം പ്രീമിയം തുക ഉയർത്തിയത് സാധാരണക്കാരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും.
നിലവിലെ ഉപഭോക്താക്കളെ നിരക്ക് വർധന ബാധിക്കില്ല. എന്നാൽ പ്രീമിയം പുതുക്കുന്നവർക്കും പുതിയ പ്രീമിയം എടുക്കുന്നവർക്കും പുതിയ മാറ്റം ബാധകമാണ്. ആരോഗ്യസംരക്ഷണം നൽകുന്നതിനുള്ള ചിലവ് വർധിച്ചിട്ടുണ്ട്. ഇതാണ് പ്രീമിയം നിരക്കുകൾ ഉയർത്താൻ കാരണം എന്നാണ് ഇൻഷൂറൻസ് കമ്പനി വ്യക്തമാക്കുന്നത്. ഇത് രണ്ടാം തവണയാണ് ഐറിഷ് ലൈഫ് നിരക്ക് ഉയർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ലയ, വിഎച്ച്ഐ, എന്നിവർക്കൊപ്പം ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയം തുക ഐറിഷ് ലൈഫും വർധിപ്പിച്ചിരുന്നു.

