- ഡീസല്‍ ലിറ്ററിന് വില 2 യൂറോയില്‍ താഴെയെന്ന് പരസ്യം : ഇടിച്ചു കയറി ആളുകൾ , പിന്നീട്…
- ഗാർഡൻ ക്യാബിൻ’ മോഡുലാർ യൂണിറ്റുകളുടെ വാടകയ്ക്ക് നികുതി ഇളവ്
- സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല
- ഐറിഷ് പൗരത്വദാന ചടങ്ങ് ഏപ്രിൽ 14,15 തീയതികളിൽ
- അയര്‍ലൻഡില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ഷിന് ഫെയ്ൻ
- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ അയർലൻഡിൽ എണ്ണവിലയിൽ വലിയ വർധനവ്. യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ എട്ട് മടങ്ങ് കൂടുതലാണ് അയർലൻഡിലെ എണ്ണ വില എന്നാണ് വ്യക്തമാകുന്നത്. ഫെബ്രുവരി 23 നും മാർച്ച് 2 നും ഇടയിൽ അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വില 27.3 ശതമാനം വർധിച്ചു. യൂറോപ്യൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഹോം ഹീറ്റിംഗ് ഓയിൽ ലിറ്ററിന് വില 0.96 യൂറോ എന്നതിൽ നിന്നും 1.23 എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്. അയർലൻഡ് കഴിഞ്ഞാൽ എണ്ണവിലയിൽ ഏറ്റവും കൂടുതൽ ഉയർച്ച ഉണ്ടാകുന്നത് ഓസ്ട്രിയയിൽ ആണ്. ഓസ്ട്രിയയിൽ ഹോം ഹീറ്റിംഗ് ഓയിൽ വില 9.6ശതമാനം വർധിച്ചു.
ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഡബ്ലിനിൽ എത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിമാനം ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. 200 ഓളം ഐറിഷ് പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായത്. വിദേശകാര്യമന്ത്രി ഹെലൻമക്കെന്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അബുദാബിയിൽ നിന്നാണ് 217 പേരുമായി വിമാനം എത്തിയത്. ഇതിൽ 27 പേർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരാണ്. ഇന്നലെ വിമാനം ഇറങ്ങിയവരെ ഹെലൻ മക്കെന്റി രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തു. ഐറിഷ് സർക്കാരിന്റെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം ഞായറാഴ്ച ഡബ്ലിനിൽ എത്തിയിരുന്നു.
ബെൽഫാസ്റ്റ്: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ന് നോർതേൺ അയർലൻഡ് സന്ദർശിക്കും. ശേഷം യുകെ- അയർലൻഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കോർക്കിലെത്തും. ബെൽഫാസ്റ്റിൽ എത്തുന്ന സ്റ്റാർമർ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബെൽഫാസ്റ്റ് കമ്യൂണിറ്റി സെന്ററിൽ ആയിരിക്കും കൂടിക്കാഴ്ച. ഇതിന് ശേഷം അദ്ദേഹം കോർക്കിൽ എത്തും. ഇവിടെ അദ്ദേഹം പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തും. 24 മണിക്കൂർ നേരം കോർക്കിൽ ചിലവഴിക്കുന്ന സ്റ്റാർമർ നാളെ രാവിലെ ഐറിഷ്, ബ്രിട്ടീഷ് മന്ത്രിമാരെ കാണും.
ഡബ്ലിൻ: ഡബ്ലിനിലെ കോക്ക്‌ടെയ്ൽ ബാറിന് തീയിട്ട സംഭവത്തിൽ പ്രതിയ്ക്ക് തടവ്. 37 വയസ്സുള്ള ക്രെയ്ഗ് ജോൺസണെ ആണ് കോടതി ശിക്ഷിച്ചത്. 2025 സെപ്തംബറിൽ ആയിരുന്നു സംഭവം. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ജോൺസൺ. ഇയാൾക്ക് ആറ് വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. പിന്നീട് ഇതിൽ 18 മാസത്തെ തടവ് ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.
ഡബ്ലിൻ: 10 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. 2005 ൽ നടന്ന ഇയോയിൺ മക്കാർത്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ക്ലോണ്ടാൽക്കിനിലെ ആഷ്‌വുഡ് പാർക്ക് സ്വദേശിയാണ് ഇയോയിൺ. 2005 നവംബർ നാലിനാണ് ഇയോയിൺ കൊല്ലപ്പെടുന്നത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ ആളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: അത്‌ലറ്റും ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവുമായ റോണി ഡെലാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസ്വസ്ഥതകളെ തുടർന്നായിരുന്നു മരണം. വിക്ലോ സ്വദേശിയാണ്. 1956 ൽ മെൽബണിൽ നടന്ന ഒളിമ്പിക്‌സിൽ 1,500 മീറ്ററിൽ ആയിരുന്നു ഡെലാനി സ്വർണം നേടിയത്. എന്ന് അദ്ദേഹത്തിന് കേവലം 21 വയസ്സ് മാത്രമായിരുന്നു പ്രായം. 3.41.2 എന്ന റെക്കോർഡ് സമയത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ മെഡൽ നേട്ടം. ആർക്ലോയിൽ ജനിച്ച് ഡബ്ലിനിൽ വളർന്ന ഡെലാനി, ക്രൂസേഡേഴ്സ് അത്ലറ്റിക് ക്ലബ്ബിലൂടെയാണ് കായിക രംഗത്ത് ഉയർന്നുവന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ വാഹനം ഇടിച്ച് പരിക്കേറ്റ കുഞ്ഞ് മരിച്ചു. മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു കുട്ടി അപകടത്തിൽപ്പെട്ടത്. ചാൾസ്ടൗൺ ഷോപ്പിംഗ് സെന്ററിലെ കാർ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു സംഭവം. ഇവിടെ വച്ച് കുട്ടിയെ കാർ ഇടിയ്ക്കുകയാരുന്നു. അപകടത്തിൽ കുട്ടിയ്ക്ക് സാരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടിയ്ക്ക് ജീവൻ നഷ്ടമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് രാജ്യവ്യാപകമായി യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്നലെ അർധരാത്രി നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് വൈകീട്ട് ആറ് മണിവരെ തുടരും. ഇന്ന് വാഹന യാത്രികർ അതീവശ്രദ്ധ ചെലുത്തണം എന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. കാറ്റിനെ തുടർന്ന് യാത്രകൾക്ക് തടസ്സം നേരിടാം. സാധനങ്ങളും മരച്ചില്ലകളും പറന്ന് ശരീരത്തിൽ പതിയ്ക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. അതിനാൽ ശ്രദ്ധവേണമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: ഡബ്ലിനിൽ കാർ ഇടിച്ച് കുട്ടിയ്ക്ക് പരിക്ക്. ചാൾസ്ടൗൺ മേഖലയിലെ കാർ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. പോലീസും മറ്റ് അടിയന്തിരസേവനങ്ങളും സ്ഥലത്ത് എത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ കൗമാരക്കാരനെതിരെ കേസ് എടുത്ത് പോലീസ്. കുട്ടിയെ കോടതിയിൽ ഹാജരാക്കി. തുസ്ല കേന്ദ്രത്തിലെ അന്തേവാസിയായ 17 കാരനെതിരെയാണ് കേസ് എടുത്തത്. 17 കാരനൊപ്പം മറ്റൊരു കൗമാരക്കാരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഡബ്ലിൻ ചിൽഡ്രൻസ് കോടതിയിലാണ് ആൺകുട്ടിയെ ഹാജരാക്കിയത്. ജനുവരി 30 നായിരുന്നു 17 കാരൻ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. 20 വയസ്സുള്ള യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 കാരന് സാരമായി പരിക്കേറ്റു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
