ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാർ സ്ഥാപിച്ച ഐറിഷ് ഫ്ളാഗുകൾ നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കി ഡബ്ലിൻ സിറ്റി കൗൺസിൽ. പതാകകൾ നീക്കം ചെയ്യുന്നതിന് പകരം ഐറിഷ് പതാകയുടെ പ്രാധാന്യത്തെക്കുറിച്ച് ഇത്തരം സംഘങ്ങളെ ബോധവത്കരിക്കും. സിൻ ഫെയ്ൻ കൗൺസിലർ ഡെയ്ത്തി ഡൂലൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റിലാണ് വഴിയരികിൽ പ്രതിഷേധക്കാർ സ്ഥാപിച്ച പതാകകൾ നീക്കം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ പതാകകൾ നീക്കം ചെയ്യുന്നത് വ്യാപക പ്രതിഷേധത്തിന് കാരണം ആകുന്നുണ്ട്. ഇതേ തുടർന്നാണ് പതാകകൾ നീക്കം ചെയ്യുന്നത് ഇനി തുടരേണ്ടെന്ന തീരുമാനത്തിൽ കൗൺസിൽ എത്തിയത്.
Discussion about this post

