ഡബ്ലിൻ: ഡബ്ലിൻ 3അരീനയ്ക്ക് പുറത്ത് കൗമാരക്കാരി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ക്രിമിനൽ പ്രോസിക്യൂഷൻ ഉണ്ടാകില്ല. ക്രിമിനൽ കുറ്റങ്ങളുമായി മുന്നോട്ട് പോകേണ്ടതിലെന്നാണ് അന്വേഷണ സംഘത്തിന് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസ് (ഡിപിപി) നൽകിയിരിക്കുന്ന നിർദ്ദേശം. 2024 മാർച്ചിൽ ആയിരുന്നു സംഗീത പരിപാടിയ്ക്കിടെ 17 കാരിയായ ഓയിബേ മാർട്ടിൻ ക്വിൻ മരിച്ചത്. അമിതമായി മയക്കുമരുന്ന് ഉള്ളിൽ ചെന്നതിനെ തുടർന്നായിരുന്നു മരണം.
സംഗീത പരിപാടിയ്ക്കിടെ അവശയായ പെൺകുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അവിടെ വച്ച് ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. കുഴഞ്ഞ് വീണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാരക ലഹരി മരുന്ന് അമിതമായി അകത്ത് ചെന്നതാണ് മരണ കാരണം എന്ന് വ്യക്തമായി.

