ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു തലയറുത്ത നിലയിൽ മാനിനെ കണ്ടെത്തിയത്.
അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസും അധികാരികളും വ്യക്തമാക്കുന്നത്. ഏകദേശം എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന മാനിനെയാണ് കഴുത്തറുത്ത് കൊന്നത്. സുരക്ഷാ വേലി മുറിച്ച് അകത്ത് കടന്ന് ആയിരുന്നു അക്രമികൾ കുറ്റകൃത്യം ചെയ്തത്.
Discussion about this post

