ബെൽഫാസ്റ്റ്: ബാലിമെനയിൽ വംശീയ കലാപത്തിന് കാരണമായ ലൈംഗികാതിക്രമ കേസിൽ നിർണായക വഴിത്തിരിവ്. പ്രതികൾക്ക് മേലുള്ള ബലാത്സംഗ കുറ്റം അന്വേഷണ സംഘം പിൻവലിച്ചു. പബ്ലിക് പ്രോസിക്യൂഷൻ സർവ്വീസ് (പിപിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് കൗമാരക്കാർക്ക് മേൽ ചുമത്തിയിരുന്ന കുറ്റമാണ് ഒഴിവാക്കിയത്. നിർണായക തെളിവുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗ കുറ്റം ഒഴിവാക്കിയത് എന്നാണ് പിപിഎസ് വ്യക്തമാക്കുന്നത്. 14 ഉം 15 ഉം വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ പോലീസ് കസ്റ്റഡിയിൽ തന്നെ തുടരുകയാണ്.
Discussion about this post

