ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ അറസ്റ്റിൽ. രണ്ട് കൗമാരക്കാരെ കൂടിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ജൂലൈ 19 ന് കിൽനാമനാഗിലെ പാർക്ക്ഹിൽ ലോൺസിൽ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. 40 വയസ്സുള്ള ഇന്ത്യക്കാരെ ആയിരുന്നു ഇവിടെ വച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമ സംഭവം ഉണ്ടായ ദിവസം പ്രദേശത്ത് കൂടി കടന്ന് പോയ വാഹനങ്ങൾ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

