ഡബ്ലിൻ: അയർലൻഡിനായി പുതിയ കുടിയേറ്റ നയങ്ങൾ പ്രഖ്യാപിച്ച് നീതി മന്ത്രി ജിം ഒ കെല്ലഗൻ. പുതിയ നയങ്ങളിൽ പലതും നടപ്പിലാക്കാൻ നിയമ നിർമ്മാണം ആവശ്യമാണ്. ഇതിനായി വരും ദിവസങ്ങളിൽ ബില്ല് സഭയിൽ അവതരിപ്പിക്കും. അഭയം, പൗരത്വം, കുടുംബ പുനരേകീകരണം എന്നിവയിലൂന്നിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ.
മന്ത്രിസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ബില്ലിന് അംഗീകാരം ലഭിച്ചാൽ കർശന വ്യവസ്ഥകൾ നിലവിൽവരും. അതേസമയം കുടുംബ പുനരേകീകരണ സംവിധാനത്തിലെ മാറ്റങ്ങൾ നടപ്പിലാക്കുന്നത് വൈകിപ്പിക്കേണ്ടതില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. അതുകൊണ്ട് ഇത് സംബന്ധിച്ച മാറ്റങ്ങൾ രാജ്യത്ത് ഉടൻ നടപ്പിലാക്കി തുടങ്ങും.
Discussion about this post

