ലിമെറിക്ക്: ലിമെറിക്കിൽ വൻ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് 60 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. ഹെൻറി സ്ട്രീറ്റ് പോലീസാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഡൂറഡോയിലുള്ള വീട്ടിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതായിരുന്നു പോലീസ്. ഇതിനിടെ ആണ് കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് 60 വയസ്സുകാരിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 1,10,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇത് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
Discussion about this post

